Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

‘അദ്ദേഹം പലപ്പോഴും രക്ഷകനായിട്ടുണ്ട്‘ - രഹാനെയെ ചേർത്തുപിടിച്ച് കോഹ്ലി

രഹാനെ
, ബുധന്‍, 31 ജൂലൈ 2019 (11:31 IST)
ഇന്ത്യയുടെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയ്ക്ക് പൂർണ പിന്തുണയുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. രാഹനയെപ്പോലൊരു താരത്തെ ടീമിൽ നിന്നും മാറ്റി നിർത്താനാകില്ലെന്നും ടീം സമ്മര്‍ദ്ദത്തിലാവുമ്പോള്‍ പലപ്പോഴും രക്ഷകന്റെ വേഷം കെട്ടിയിട്ടുള്ളത് രഹാനെയാണെന്നും കോഹ്ലി പറയുന്നു. 
 
വെസ്റ്റിന്‍ഡീസ് പര്യടനത്തിന് യാത്ര തിരിക്കും മുമ്പ് മുംബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോലി. സമ്മര്‍ദ്ദഘട്ടത്തിലും രഹാനെ മികച്ച പ്രകടനം പുറത്തെടുക്കുന്നു.  ഏതൊരു താരവും കടന്നുപോകുന്ന സാഹചര്യത്തിലൂടെയാണ് രഹാനെ പോകുന്നത്. പിച്ചും സാഹചര്യവും നന്നായി വായിക്കുന്ന താരം. ഒന്നാന്തരം ഫീല്‍ഡറുമാണ്. എല്ലാം ശരിയാകുമെന്ന് തനിക്കുറപ്പുണ്ടെന്നും കോഹ്ലി പറയുന്നു.
 
2017-ലാണ് അവസാന ടെസ്റ്റ് സെഞ്ചുറി നേടിയത്. പിന്നീട് സെഞ്ചുറി കണ്ടെത്താനായിട്ടില്ല. ടെസ്റ്റില്‍ നാല്‍പതില്‍ കൂടുതല്‍ ശരാശരിയുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ശരാശരി താഴെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇത് എന്റെ വിധിയാണ്’; സസ്പെൻഷനിൽ പ്രതികരണവുമായി പൃഥ്വി ഷാ