Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിടിച്ചുനിൽക്കാനായത് രാഹുലിന് മാത്രം, രണ്ടാം സന്നാഹമത്സരത്തിൽ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോൽവി

പിടിച്ചുനിൽക്കാനായത് രാഹുലിന് മാത്രം, രണ്ടാം സന്നാഹമത്സരത്തിൽ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോൽവി
, വ്യാഴം, 13 ഒക്‌ടോബര്‍ 2022 (14:47 IST)
ടി20 ലോകകപ്പിന് മുന്നോടിയായി വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരായ രണ്ടാം സന്നാഹമത്സരത്തിൽ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോൽവി. 169 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 36 റൺസിനാണ് തോറ്റത്. അർധസെഞ്ചുറി നേടിയ കെ എൽ രാഹുൽ മാത്രമാണ് ഇന്ത്യൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്. ഓസീസിനായി മോറിസും മക്കന്‍സിയും രണ്ടുവീതം വിക്കറ്റ് നേടി. നേരത്തെ ആദ്യ പരിശീന മത്സരം ഇന്ത്യ 13 റണ്ണിന് വിജയിച്ചിരുന്നു.  
 
ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്ത് ഇത്തവണയും നിരാശപ്പെടുത്തി. 11 പന്തിൽ 9 റൺസ് മാത്രമാണ് പന്ത് നേടിയത്. ദീപക് ഹൂഡ 6, ഹാർദ്ദിക് പാണ്ഡ്യ 17, അക്സർ പട്ടേൽ 2, ദിനേഷ് കാർത്തിക് 10 എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സ്കോറുകൾ. കെ എൽ രാഹുൽ 55 പന്തിൽ 74 റൺസുമായി തിളങ്ങി.
 
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റേണ്‍ ഓസ്ട്രേലിയ ഇലവന്‍ 20 ഓവറില്‍ 8 വിക്കറ്റിന് 168 റണ്‍സ് നേടി. അര്‍ധ സെഞ്ചുറി നേടിയ നിക്കോളസ് ഹോബ്‌സണാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ആർ അശ്വിൻ 3 വിക്കറ്റ് വീഴ്ത്തി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്നേക്കാള്‍ പത്ത് വയസ്സ് കൂടുതലുള്ള ആയേഷയെ പ്രണയിച്ചു വിവാഹം കഴിച്ചു, ശക്തമായി എതിര്‍ത്ത് വീട്ടുകാര്‍, ഒടുവില്‍ വിവാഹമോചനം; ശിഖര്‍ ധവാന്റെ വ്യക്തിജീവിതം ഇങ്ങനെ