Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs Westindies : തോറ്റാൽ പുറത്ത്, ജീവന്മരണ പോരാട്ടത്തിൽ ഇന്ന് ഇന്ത്യയും വിൻഡീസും നേർക്കുനേർ

കഴിഞ്ഞ മത്സരത്തില്‍ സിംബാബ്വെയ്ക്കെതിരെ മിന്നും പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണ്‍ തന്നെയാകും ഇന്നും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.

India vs Westindies, T20 match, Cricket News, T20 worldcup
ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യ ഇന്ന് വെസ്റ്റിന്‍ഡീസിനെ നേരിടും. വൈകീട്ട് 7 മണിക്ക് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം നടക്കുക. ഇന്ന് ജയിക്കുന്നവര്‍ക്ക് നേരിട്ട് സെമിയിലേക്ക് പ്രവേശിക്കാം എന്നതിനാല്‍ ഇരു ടീമുകള്‍ക്കും ഇത് 'ജീവന്‍മരണ' പോരാട്ടമാണ്.
 
കഴിഞ്ഞ മത്സരത്തില്‍ സിംബാബ്വെയ്ക്കെതിരെ മിന്നും പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണ്‍ തന്നെയാകും ഇന്നും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. വ്യക്തിപരമായ കാരണങ്ങളാല്‍ മാറിനിന്ന റിങ്കു സിംഗ് ടീമില്‍ തിരിച്ച് ജോയിന്‍ ചെയ്തു. ബാറ്റര്‍മാര്‍ക്കും സ്പിന്നര്‍മാര്‍ക്കും ഒരുപോലെ ആനുകൂല്യം ലഭിക്കുന്ന രീതിയിലാണ് പിച്ചൊരുക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റര്‍മാര്‍ പറയുന്നു. ഇരുടീമിലും കരുത്തരായുള്ള ബാറ്റര്‍മാരുള്ളതിനാല്‍ റണ്‍സൊഴുകുന്ന മത്സരമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്
 
ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെയാണ് സെമിഫൈനല്‍ യോഗ്യതയ്ക്ക് ഇന്ത്യയ്ക്ക് വിജയം അനിവാര്യമായത്. ഗ്രൂപ്പ് ഘട്ടം മുതല്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്തുന്നതില്‍ വിഷമിച്ചിരുന്നെങ്കിലും സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യന്‍ ബാറ്റിംഗ് നിര ഒന്നടങ്കം മികച്ച പ്രകടനം നടത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. ഇന്ന് വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തിയാല്‍ സെമിഫൈനലില്‍ ഇംഗ്ലണ്ടാകും ഇന്ത്യയുടെ എതിരാളികള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലങ്കയ്ക്കെതിരെ വേണ്ടിയിരുന്നത് 65 റൺസ് വിജയം, സാഹചര്യങ്ങൾ ഒത്തുവന്നിട്ടും പാകിസ്ഥാൻ ജയിച്ചത് 5 റൺസിന്, ന്യൂസിലൻഡ് സെമിയിൽ