പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ്ഇൻഡീസുമയുള്ള രണ്ടാം ഏകദിനത്തിനായി ഇന്ത്യ ഇന്ന് കളത്തിലിറങ്ങാൻ തയ്യറെടുക്കുമ്പോൾ. മഴ ഒഴിഞ്ഞു നിൽക്കാനായുള്ള പ്രാർത്ഥനയിലാണ് ക്രിക്കറ്റ് ആരാധകർ. കളി നടക്കുന്ന ട്രിനിഡാഡിൽ മഴ പെയ്തേക്കില്ല എന്നാണ് കാലാവസ്ഥ പ്രവചനം എങ്കിലും ഇരു ടീമുകളും, ആരാധകരും ആശങ്കയിലാണ്.
ഗയാനയിൽ നടന്ന ആദ്യ ഏകദിനത്തിൽ മഴ വില്ലനായതോടെ 13 ഓവർ മാത്രമാണ് എറിയാൻ സാധിച്ചത്. ട്രിനിഡാഡിൽ മഴ ഒഴിഞ്ഞുനിന്നാൽ. ആവേശമുണർത്തുന്ന ക്രിക്കറ്റ് തന്നെ കാണാനാകും എന്നാണ് ക്രിക്കറ്റ് ആരാധകർടെ പ്രതീക്ഷ. ശ്രേയസ് അയ്യർ ഇന്ന് നിർണായകമായ നാലാം നമ്പറിൽ ഇറങ്ങിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
ആദ്യ മത്സരത്തിൽ കെഎൽ രാഹുലിന് പകരം ശ്രേയസ് അയ്യരിന് അവസരം ലഭിച്ചു എങ്കിലും കളിക്കാൻ സാധിച്ചില്ല. ഭുവനേശ്വർ കുമാറിനോ, ഖലീൽ അഹമ്മദിനോ പകരക്കാരനായി നവ്ദീപ് സെയ്‌നി ഇന്ന് അരങ്ങേറ്റം കുറിച്ചേക്കും എന്നും സൂചനകളുണ്ട്.
അതേസമയം വിൻഡീസ് ടീമും ആത്മവിശ്വാസത്തിൽ തന്നെയാണ്. ആദ്യ മത്സരത്തിൽ തകർത്തടിച്ച ഓപ്പണർ എവിൻ ലൂയിസ് മികച്ച ഫോമിലാണ്. ക്രിസ് ഗെയിലിനുകൂടി കളിയിൽ മികച്ച താളം കണ്ടെത്താൻ കഴിഞ്ഞാൽ ഇന്ത്യ ഒരുക്കുന്ന പ്രതിരോധങ്ങളെ മറികടക്കാം എന്നാണ് വിൻഡീസിന്റെ കണക്കുകൂട്ടൽ