ധോണിയുടെ വാക്കിന് പുല്ലുവില; എല്ലാം ബ്രാത്ത്‌വെയ്‌റ്റിന്റെ ഇഷ്‌ടത്തിന് - വിന്‍ഡീസ് പരമ്പര സ്വന്തമാക്കിയതിന് പിന്നിലും കളികളുണ്ട്
രണ്ടാം ട്വന്റി-20 മത്സരം ഉപേക്ഷിക്കാന്‍ കാരണം വിന്‍ഡീസ് നായകനോ ?
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി-20 മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഇന്ത്യയുടെ സമനില സ്വപ്‌നം അവസാനിക്കുകയായിരുന്നു. മഴ കളിച്ചപ്പോള്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുമായും വിന്‍ഡീസ് നായകന്‍ കാര്‍ലോസ് ബ്രത്ത്‌വെയ്‌റ്റുമായും അമ്പയര്‍മാര്‍ മത്സരം ഉപേക്ഷിക്കുന്നതിനെ കുറിച്ച് സംസാരിച്ചപ്പോള്‍ തള്ളിയത് ധോണിയുടെ വാക്കുകളായിരുന്നു.
മത്സരം തുടരണമെന്നും ഇതിലും മോശമായ പിച്ചില്‍ കളിച്ചിട്ടുണ്ടെന്നും അതിനാല്‍ മത്സരം തുടരണമെന്നും ധോണി അഭിപ്രായപ്പെട്ടപ്പോള്‍ മത്സരം തുടരുന്നത് അപകടമായിരിക്കുമെന്നായിരുന്നു വിന്‍ഡീസ് നായകന്‍ ബ്രാത്ത്‌വെയ്‌റ്റിന്റെ
നിലപാട്.
2011ലെ ഇംഗ്ലീഷ് പര്യടനത്തില്‍ മഴ വില്ലനായ സാഹചര്യമുണ്ടായെങ്കിലും മത്സരം തുടര്‍ന്നുവെന്ന് ധോണി അമ്പയര്‍മാരോട് പറഞ്ഞു. എന്നാല്‍ വിന്‍ഡീസ് നായകന്റെ നിലപാടിനോട് യോജിക്കുകയായിരുന്നു അമ്പയര്‍മാര്‍. ഇതോടെ മത്സരം വിജയിച്ച് പരമ്പര ഒപ്പത്തിനൊപ്പമാക്കാമെന്ന ടീം ഇന്ത്യയുടെ പ്രതീക്ഷ പൊലിയുകയായിരുന്നു.
വെസ്‌റ്റ് ഇന്‍ഡീസിന്റെ 144 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ടോവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 15 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു മഴയെത്തിയത്. തുടര്‍ന്നാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ആദ്യ മത്സരം ഒരു റണ്‍സിന് വിന്‍ഡീസ് ജയിച്ചിരുന്നു.