Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ധോണി ഭായ് നിങ്ങളൊരു പുലിയാണ്’; മഹിയുടെ നീക്കത്തില്‍ കോഹ്‌ലി വീണ്ടും ഞെട്ടി - വാക്കുകള്‍ ഒപ്പിയെടുത്തത് മൈക്ക്

‘ധോണി ഭായ് നിങ്ങളൊരു പുലിയാണ്’; മഹിയുടെ നീക്കത്തില്‍ കോഹ്‌ലി വീണ്ടും ഞെട്ടി

MS dhoni news
നോര്‍ത്ത്സൌണ്ട് (ആന്റിഗ്വ) , ഞായര്‍, 2 ജൂലൈ 2017 (16:21 IST)
തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മഹേന്ദ്ര സിംഗ് ധോണിക്കുള്ള അപാരമായ കഴിവ് ക്രിക്കറ്റ് ആരാധകര്‍ പലതവണ കണ്ടതാണ്. സമ്മര്‍ദ്ദത്തില്‍ അകപ്പെടാതെ ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തുന്നതാണ് മറ്റു കളിക്കാരില്‍ നിന്ന് മഹിയെ വ്യത്യസ്ഥനാക്കുന്നത്.

വെസ്‌റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് ഉണ്ടാകേണ്ട വീഴ്‌ച ധോണിയുടെ ഇടപെടല്‍ മൂലം ഒഴിവാകുകയായിരുന്നു. വിന്‍ഡീസ് താരത്തിന്റെ പാഡില്‍ പന്ത് കൊണ്ടതോടെ കോഹ്‌ലി ഡിആര്‍എസ് ചലഞ്ചിന് മുതിര്‍ന്നു.

ഉടന്‍ തന്നെ ക്യാപ്‌റ്റനെ തിരുത്തി ധോണി രംഗത്തെത്തി. “ പന്ത് ലെഗ് സൈഡില്‍ നിന്നും പറത്താണ്, റിവ്യുവിന് പോയാല്‍ അത് പാഴാകു”മെന്നും ധോണി പറഞ്ഞതോടെ കോഹ്‌ലി തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

സ്‌റ്റംമ്പിലെ മൈക്കാണ് ധോണിയുടെ വാക്കുകള്‍ ഒപ്പിയെടുത്തത്.  

മത്സരത്തില്‍ 78 റണ്‍സെടുത്ത ധോണിയുടെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യ 93 റണ്‍സിന് വിജയിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജര്‍മ്മന്‍ ആക്രമണം തടയാനാകുമോ ?; ചിലിക്ക് ആശങ്ക - കലിപ്പന്‍ പോരിന് മണിക്കൂറുകള്‍ മാത്രം