Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാം ടെസ്റ്റില്‍ ഗില്ലടക്കം 3 താരങ്ങള്‍ പുറത്തേക്ക്, ഇന്ത്യ ഇറങ്ങുക അടിമുടി മാറ്റങ്ങളുമായി

India will be having 2-3 changes in second test playing eleven for vishahapattanam test

അഭിറാം മനോഹർ

, തിങ്കള്‍, 29 ജനുവരി 2024 (18:45 IST)
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ 190 റണ്‍സിന്റെ ലീഡ് നേടാനായിട്ടും പരാജയപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ ടീം. വിരാട് കോലിയുടെ അഭാവത്തില്‍ യുവതാരങ്ങള്‍ അടങ്ങിയ മധ്യനിര ഫോമിലേയ്ക്ക് ഉയരാത്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. കോലിയ്ക്ക് പകരക്കാരനാകുമെന്ന് വിശേഷിപ്പിക്കപ്പെട്ട ശുഭ്മാന്‍ ഗില്ലാകട്ടെ 2 ഇന്നിങ്ങ്‌സുകളിലും പൂര്‍ണ്ണമായി നിരാശപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചില മാറ്റങ്ങളോടെയാകും ഇന്ത്യ ഇറങ്ങുക.
 
ആദ്യ ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ട് താരം ഒലി പോപ്പ് കളിച്ചത് പോലെ ഒരു വലിയ ഇന്നിങ്ങ്‌സ് ഒരു ഇന്ത്യന്‍ താരത്തില്‍ നിന്നും വന്നിരുന്നെങ്കില്‍ കളി മാറുമായിരുന്നെന്നും ഒന്നാം ഇന്നിങ്ങ്‌സില്‍ 70-80 റണ്‍സ് കുറവായാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ നേടിയതെന്നും ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ് പറയുന്നു. ടീമിനെ പ്രധാന ബാറ്റര്‍മാരെല്ലാം ബൗളര്‍മാരെ കടന്നാക്രമിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു പുറത്തായത്. രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യ പ്രതിരോധത്തിലേക്ക് വലിയുകയും ചെയ്തു. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയിറങ്ങുമ്പോള്‍ സമീപകാലത്തായി ടെസ്റ്റില്‍ മോശം പ്രകടനം നടത്തുന്ന ശുഭ്മാന്‍ ഗില്ലിന് പകരം രജത് പാട്ടീദാറിനെ ടീം പരിഗണിക്കാന്‍ സാധ്യതയുണ്ട്.
 
പാട്ടിദാറിനെ ടീം പരീക്ഷിക്കുകയാണെങ്കില്‍ കെ എല്‍ രാഹുല്‍ നാലാം നമ്പറില്‍ തന്നെ തുടരും. ഇന്ത്യയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കൂടി പരാജയമായതോടെ ശ്രേയസ് അയ്യരുടെ നിലയും പരുങ്ങലിലാണ്. എങ്കിലും കോലി തിരിച്ചെത്തുന്നത് വരെ ഇന്ത്യന്‍ ട്രാക്കുകളില്‍ മികച്ച റെക്കോര്‍ഡുള്ള ശ്രേയസ് ടീമില്‍ തന്നെ തുടരും. രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ അടുത്ത മത്സരം നഷ്ടമാവുകയാണെങ്കില്‍ കുല്‍ദീപ് യാദവ് ടീമിലിടം പിടിച്ചേക്കും. പേസ് നിരയില്‍ മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാറിനെ പരിഗണിക്കുന്നതും ദ്രാവിഡ് പരിഗണിച്ചേക്കും. ഫെബ്രുവരി 2 മുതല്‍ വിശാഖപട്ടണത്താണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ind vs Eng: ബുമ്രയും സിറാജും അഞ്ചാം ദിവസവും കളിക്കുമെന്ന് കരുതിയെന്ന് രോഹിത്, രൂക്ഷവിമർശനവുമായി ആരാധകർ