Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20 ലോകകപ്പ് ഇന്ത്യ തന്നെ കപ്പടിക്കും: അനുകൂലഘടകങ്ങൾ ഇവ

ടി20 ലോകകപ്പ് ഇന്ത്യ തന്നെ കപ്പടിക്കും: അനുകൂലഘടകങ്ങൾ ഇവ
, ശനി, 17 സെപ്‌റ്റംബര്‍ 2022 (20:58 IST)
മികച്ച ടീം എന്ന ലേബൽ എല്ലാകാലത്തും ഇന്ത്യൻ ക്രിക്കറ്റിനുണ്ടായിരുന്നെങ്കിലും അന്താരാഷ്ട്രാ ടൂർണമെൻ്റുകളിൽ കാലിടറുന്നത് പതിവാക്കിയ സംഘമാണ് ഇന്ത്യൻ ടീം. 2013ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഒരു ഐസിസി ടൂർണമെൻ്റിൽ പോലും വിജയികളാകാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ടി20 ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായെങ്കിലും 2022ലെ ടി20 ലോകകപ്പിലും ഇന്ത്യ ഹോട്ട് ഫേവറേറ്റുകളാണ്. ലോകകപ്പ് കിരീടം നേടാൻ ഇന്ത്യയ്ക്ക് അനുകൂലമാകാവുന്ന ഘടകങ്ങൾ ഇവയാണ്.
 
അനുഭവസമ്പത്തും യുവത്വവും ഒത്തുചേരുന്ന ടീം
 
 അനുഭവസമ്പന്നരായ നിരയ്ക്കൊപ്പം ഒരു കൂട്ടും യുവതാരങ്ങളും ഇത്തവണ ഇന്ത്യൻ ടീമിലുണ്ട്. യുവതാരങ്ങളായ ആർഷദീപ് സിങ്. അക്ഷർ പട്ടേൽ, സൂര്യകുമാർ യാദവ് എന്നിവരുടെ പ്രകടനങ്ങൾക്കൊപ്പം കോലി,ബുമ്ര,രോഹിത് തുടങ്ങിയ പരിചയസമ്പന്നരും ടീമിൽ.
 
ശക്തമായ ബാറ്റിങ് നിര
 
വിരാട് കോലി,കെ എൽ രാഹുൽ,രോഹിത് ശർമ എന്നിവരടങ്ങുന്ന ശക്തമായ മുൻനിര. മധ്യനിരയിൽ ഹാർദ്ദിക് പാണ്ഡ്യ, റിഷഭ് പന്ത്,സൂര്യകുമാർ യാദവ്. ഫിനിഷിങ് റോളിൽ ദിനേശ് കാർത്തിക് കൂടെ ചേരുമ്പോൾ ടൂർണമെൻ്റിലെ തന്നെ ഏറ്റവും ശക്തമായ ബാറ്റിങ് ലൈനപ്പ്.
 
ഫോമിലേക്ക് മടങ്ങിയെത്തിയ കോലി
 
ഏറെ നാളത്തെ സെഞ്ചുറിവരൾച്ചയ്ക്ക് ടി20 മത്സരത്തിൽ തന്നെ അറുതികുറിക്കാനായി എന്നത് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതാകില്ല. പൂർണ ആത്മവിശ്വാസത്തിൽ ബാറ്റ് ചെയ്യുന്ന കോലി ഏത് ടീമിനും വെല്ലുവിളിയാകും.
 
ഹാർദ്ദിക് എന്ന എക്സ് ഫാക്ടർ കംമ്പ്ലീറ്റ് ടി20 പാക്കേജായ സൂര്യകുമാർ
 
ഹാർദ്ദിക് പാണ്ഡ്യ എന്ന താരം ഇന്ത്യൻ നിരയ്ക്ക് നൽകുന്ന ബാലൻസ് ചില്ലറയല്ല. ക്രീസിൽ നിലയുറപ്പിച്ച് കൊണ്ട് വിനാശം വിതയ്ക്കാനും ഫിനിഷിങ് റോളിനും ഒരു പോലെ സാധിക്കുന്ന ഹാർദ്ദിക്കിൻ്റെ ബൗളിങ് മികവ് നൽകുന്ന എക്സ് ഫാക്ടർ ഇന്ത്യയെ വേറിട്ട് നിർത്തുന്നു. സ്ട്രൈക്ക് റേറ്റ് താഴെ പോകാതെ റൺറേറ്റ് ഉയർത്തുന്നതിൽ മിടുക്കനായ സൂര്യകുമാർ യാദവിൻ്റെ പ്രകടനവും ലോകകപ്പിൽ നിർണായകമാകും.
 
പരിക്ക് മാറി ബുമ്രയും ഹർഷലും
 
പേസിനെ തുണയ്ക്കുന്ന ഓസീസ് പിച്ചിൽ പരിക്കിൽ നിന്നും മോചിതരായെത്തുന്ന ജസ്പ്രീത് ബുമ്രയും ഹർഷൽ പട്ടേലും ഇന്ത്യയെ അപകടകാരിയാക്കും. ഭുവനേശ്വർ കുമാറും ആർഷദീപും കൂടി ചേരുമ്പോൾ ഏറെ വൈവിധ്യമേറിയ ബൗളിങ് നിര.
 
ഡി കെ എന്ന ഫിനിഷർ
 
റിഷഭ് എന്ന താരത്തെ ആദ്യത്തെ വിക്കറ്റ് കീപ്പിങ് ചോയ്സായി പരിഗണിച്ചാൽ ദിനേശ് കാർത്തിക് എത്ര മത്സരങ്ങളിൽ കളിക്കുമെന്ന് സംശയമാണെങ്കിലും സ്പെഷ്യലിസ്റ്റ് ഫിനിഷർ എന്ന പുതിയ റോളും ഏറെ കാലമായുള്ള അനുഭവസമ്പത്തും പ്രധാനകളികളിൽ തിളങ്ങുന്നതിന് കാർത്തികിനെ സഹായിക്കും. സ്പെഷ്യലിസ്റ്റ് ഫിനിഷറെന്ന കാർത്തിക്കിൻ്റെ സ്കില്ലിനെ ഇന്ത്യ ഉപയോഗപ്പെടുത്തിയേക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ ടീം ഭാവി നായകനെ കാണുന്നത് ഹാർദ്ദിക്കിലും സഞ്ജുവിലും, സഞ്ജു നയിക്കുന്ന എ ടീമിൽ ഐപിഎല്ലിലെ സൂപ്പർ താരങ്ങൾ