Webdunia - Bharat's app for daily news and videos

Install App

ശാന്തരാകു, ഇന്ത്യ അടുത്തുതന്നെ ലോകകപ്പ് നേടും: രവി ശാസ്ത്രി

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2023 (17:30 IST)
ഏകദിന ഫോര്‍മാറ്റില്‍ ലോകകിരീടം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമാക്കിയ നിരാശയിലാണ് ഇന്ത്യന്‍ ആരാധകര്‍. ടൂര്‍ണമെന്റില്‍ ഉടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ഫൈനല്‍ മത്സരത്തില്‍ വരുത്തിയ പിഴവുകള്‍ ഇന്ത്യയ്ക്ക് വലിയ തോല്‍വിയാണ് ഫൈനല്‍ മത്സരത്തില്‍ നല്‍കിയത്. ഏകദിന ലോകകപ്പില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യ അടുത്തുതന്നെ ഒരു ലോകകിരീടം സ്വന്തമാക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി.
 
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഫേവറേറ്റുകളാണെന്നാണ് രവിശാസ്ത്രി പറയുന്നത്. ക്രിക്കറ്റില്‍ ഒന്നും എളുപ്പമല്ല. മഹാനായ സച്ചിന് പോലും ആറ് ലോകകപ്പുകള്‍ വേണ്ടി വന്നു ഒരു ലോകകിരീടം സ്വന്തമാക്കുവാന്‍. ഒരു ലോകകപ്പ് വിജയിക്കാന്‍ നിര്‍ണായകമായ ദിവസങ്ങളിലും മികച്ചുനില്‍ക്കേണ്ടതുണ്ട്. ഫൈനലിലെ തോല്‍വി ഹൃദയഭേദകമായിരുന്നു. എന്നാല്‍ അതില്‍ നിന്നും പഠിച്ചുകൊണ്ട് ടീം മുന്നോട്ട് പോകും. ഇന്ത്യ വളരെ വേഗം തന്നെ ഒരു ലോകകപ്പ് നേടുന്നത് ഞാന്‍ കാണുന്നുണ്ട്. അത് ഏകദിന ഫോര്‍മാറ്റില്‍ ആയിരിക്കില്ല. എന്തെന്നാല്‍ അവിടെ ടീമിനെ തന്നെ പുനര്‍നിര്‍മിക്കേണ്ടതുണ്ട്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ട്. അതിലായിരിക്കണം ഇന്ത്യ ശ്രദ്ധ വെയ്‌ക്കേണ്ടത്. ശാസ്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments