T 20 World Cup, India Women vs Ireland Women Match Updates: സെഞ്ചുറി നഷ്ടപ്പെടുത്തി സ്മൃതി മന്ദാന, ഇന്ത്യക്ക് 155 റണ്‍സ്
ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയത്
India Women vs Ireland Women Match Live Updates: വനിത ട്വന്റി 20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് 155 റണ്‍സ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 155 റണ്‍സ് നേടിയത്.
ഓപ്പണര്‍ സ്മൃതി മന്ദാനയാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയത്. സ്മൃതി 56 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 87 റണ്‍സ് നേടി. ഷഫാലി വെര്‍മ 24 റണ്‍സും ജെമി റോഡ്രിഗസ് 19 റണ്‍സും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 13 റണ്‍സും നേടി.