Webdunia - Bharat's app for daily news and videos

Install App

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ ബി ടീം; നയിക്കുക ശിഖര്‍ ധവാന്‍

Webdunia
ശനി, 8 ജൂലൈ 2023 (11:43 IST)
സെപ്റ്റംബറില്‍ ചൈനയിലെ ഹാങ്ചൗവില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ ടീമുകള്‍ക്ക് ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ അനുമതി നല്‍കി. പുരുഷ ക്രിക്കറ്റില്‍ ഇന്ത്യന്‍ ബി ടീമിനേയും വനിത ക്രിക്കറ്റില്‍ പ്രധാന ടീമിനെയുമാണ് ബിസിസിഐ അയക്കുക. പുരുഷ ഏകദിന ലോകകപ്പിന്റെ സമയമായതിനാലാണ് ബിസിസിഐ ഏഷ്യന്‍ ഗെയിംസിലേക്ക് ബി ടീമിനെ അയക്കുന്നത്. 
 
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റും ഉള്‍ച്ചേര്‍ക്കുന്നത്. നേരത്തെ 2010, 2014 വര്‍ഷങ്ങളില്‍ ക്രിക്കറ്റ് ഉണ്ടായിരുന്നെങ്കിലും ഇന്ത്യ ടീമിനെ അയച്ചിരുന്നില്ല. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ട് വരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക.
 
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ശിഖര്‍ ധവാന്‍ ആയിരിക്കും ഇന്ത്യയെ നയിക്കുക. വി.വി.എസ്.ലക്ഷ്മണ്‍ ആയിരിക്കും പരിശീലകന്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് വി.വി.എസ്.ലക്ഷ്മണ്‍. രാഹുല്‍ ദ്രാവിഡിന്റെ അസാന്നിധ്യത്തില്‍ കഴിഞ്ഞ ഏഷ്യ കപ്പില്‍ അടക്കം ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി താല്‍ക്കാലിക ചുമതല ഏറ്റെടുത്തിരുന്നു. ഏകദിന ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലക സ്ഥാനം ഒഴിയുമ്പോള്‍ തല്‍സ്ഥാനത്തേക്ക് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന പേര് കൂടിയാണ് ലക്ഷ്മണ്‍. 
 
ശ്രീലങ്കയ്ക്കെതിരെയും അയര്‍ലന്‍ഡിനെതിരെയും ഇന്ത്യയെ നയിച്ച് പരിചയമുള്ള താരമാണ് ശിഖര്‍ ധവാന്‍. ഏകദിന ലോകകപ്പിലേക്ക് പരിഗണിക്കാത്തതിനാല്‍ ധവാനെ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യയുടെ നായകനാക്കാമെന്നാണ് ബിസിസിഐയുടെ തീരുമാനം. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson:വിമർശകർക്ക് വായടക്കാം, ദുലീപ് ട്രോഫിയിൽ ഇന്ത്യൻ ഡിക്ക് വേണ്ടി മിന്നും സെഞ്ചുറിയുമായി സഞ്ജു

Shubman Gill: 'എല്ലാവരും കൂടി പൊക്കി തലയിലെടുത്ത് വെച്ചു'; അടുത്ത സച്ചിനോ കോലിയോ എന്ന് ചോദിച്ചവര്‍ തന്നെ ഇപ്പോള്‍ ഗില്ലിനെ പരിഹസിക്കുന്നു !

Ravichandran Ashwin: 'ചെന്നൈ വന്ത് എന്‍ ടെറിട്ടറി'; ഒന്നാം ടെസ്റ്റില്‍ അശ്വിനു സെഞ്ചുറി, ഇന്ത്യക്ക് മികച്ച സ്‌കോര്‍

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

അടുത്ത ലേഖനം
Show comments