ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിന്റെ ഒരുക്കങ്ങള്‍ ദുബായില്‍ പുരോഗമിക്കുന്നതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകന്‍ മോണി മോര്‍ക്കല്‍ അടിയന്തിരമായി നാട്ടിലേക്ക് മടങ്ങി. പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് മോര്‍ക്കല്‍ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയത്.
ഇത്തവണ പാകിസ്ഥാനിലാണ് ടൂര്‍ണമെന്റ് നടക്കുന്നതെങ്കിലും ഇന്ത്യന്‍ മത്സരങ്ങള്‍ നടക്കുന്നത് ദുബായിലാണ്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതിന് ശേഷം ഫെബ്രുവരി 23നാണ് ആരാധകര്‍ കാത്തിരിക്കുന്ന പാകിസ്ഥാനെതിരായ മത്സരം. ജസ്പ്രീത് ബുമ്രയുടെ അഭാവത്തിനിടെയാണ് ഇന്ത്യന്‍ ബൗളിംഗ് പരിശീലകന് അടിയന്തിരമായി നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. ദുബായിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുമെന്നാണ് പ്രതീക്ഷയെങ്കിലും പേസ് ബൗളിങ്ങില്‍ ബുമ്രയുടെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകാന്‍ സാധ്യത കുറവാണ്.