Webdunia - Bharat's app for daily news and videos

Install App

ബംഗ്ലാദേശ് കരുത്തരാണ്, നല്ല സ്പിന്നർമാരുണ്ട്, ഇന്ത്യ കരുതിയിരിക്കണമെന്ന് മുൻ ഇന്ത്യൻ താരം

അഭിറാം മനോഹർ
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2024 (14:49 IST)
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി മുൻ ഇന്ത്യൻ താരം അജയ് ജഡേജ.  സെപ്റ്റംബർ 19ന് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുക. ചെറിയ ഇൻ്റർനാഷ്ണൽ ബ്രേക്കിന് ശേഷമാണ് ഇന്ത്യൻ ടീം മത്സരങ്ങളുമായി സജീവമാകുന്നത്.
 
 പാകിസ്ഥാനുമായുള്ള 2 ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് വരുന്നത്. ഇന്ത്യക്കെതിരെ ടെസ്റ്റിൽ വിജയിക്കാൻ ബംഗ്ലാദേശിന് ഇതുവരെയും സാധിച്ചിട്ടില്ല. ഇത്തവണ അതിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ് ടീം. ഈ സാഹചര്യത്തിലാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജയുടെ മുന്നറിയിപ്പ്. പാകിസ്ഥാനെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ടീം വളരെ മുന്നിലാണ്. എങ്കിലും ബംഗ്ലാദേശ് മികച്ച പോരാട്ടം തനെൻ നടത്തും. വലിയ ഒരു വിജയം കഴിഞ്ഞെത്തുന്നതിനാൽ തന്നെ അവർക്ക് ഇനിയും മത്സരങ്ങൾ വിജയിക്കാമെന്ന ആത്മവിശ്വാസമുണ്ടാകും. കൂടാതെ സ്പിന്നിനെതിരെ നല്ല രീതിയിൽ ബാറ്റ് ചെയ്യാനും ബംഗ്ലാദേശിനാകും. മികച്ച സ്പിന്നർമാരും ബംഗ്ലാദേശ് നിരയിലുണ്ട്. അജയ് ജഡേജ പറഞ്ഞു.
 
നേരത്തെ മുൻ ഇന്ത്യൻ നായകനായ സുനിൽ ഗവാസ്കറും ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയ്ക്ക് പലപ്പോഴും ഷോക്കുകൾ സമ്മാനിച്ച ടീമാണ് ബംഗ്ലാദേശെന്നും 2 വർഷം മുൻപ് ധാക്ക ടെസ്റ്റിൽ ബംഗ്ലാദേശ് വിജയത്തിനടുത്ത് വരെ എത്തിയെന്നത് മറക്കരുതെന്നും ഗവാസ്കർ ഓർമിപ്പിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs Pakistan, 2nd ODI: തീ തുപ്പി റൗഫും അഫ്രീദിയും; ഓസ്‌ട്രേലിയയെ ഒന്‍പത് വിക്കറ്റിനു തോല്‍പ്പിച്ച് പാക്കിസ്ഥാന്‍

Rohit Sharma: ആദ്യ ടെസ്റ്റ് കളിക്കില്ലെങ്കിലും രോഹിത്തും ഓസ്‌ട്രേലിയയിലേക്ക്; ഏതാനും ദിവസത്തെ പരിശീലനത്തിനു ശേഷം നാട്ടിലേക്ക് തിരിക്കും

India vs South Africa 1st T20: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയ്ക്കു ഇന്നു തുടക്കം; സൂര്യക്ക് പകരം ഇന്ത്യയെ നയിക്കാന്‍ സഞ്ജു?

ഓസ്ട്രേലിയക്ക് ഒരൊറ്റ പ്ലാനെ ഉള്ളു, ബുമ്രയെ തകർക്കുക, കപ്പടിക്കുക

19 തികയാത്ത പയ്യന് മുന്നിൽ ബംഗ്ലാദേശ് കടുവകൾ തീർന്നു, 11 റൺസിനിടെ വീണത് 7 വിക്കറ്റുകൾ!

അടുത്ത ലേഖനം
Show comments