Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ഇംഗ്ലണ്ടിനെതിരെ പടയൊരുക്കം; ഇന്ത്യൻ താരങ്ങൾ ചെന്നൈയിലേയ്ക്ക്

ഇനി ഇംഗ്ലണ്ടിനെതിരെ പടയൊരുക്കം; ഇന്ത്യൻ താരങ്ങൾ ചെന്നൈയിലേയ്ക്ക്
, ബുധന്‍, 27 ജനുവരി 2021 (11:50 IST)
ചെന്നൈ: ഓസ്ട്രേലിയയ്ക്കെതിരെ ഐതിഹാസിക വിജയത്തിന് പിന്നാലെ ഇന്ത്ന്യിൽ മടങ്ങിയെത്തിയ് താരങ്ങൾ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടൂർണമെന്റിനായുള്ള പടയിരുക്കത്തിലാണ്. ഒന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾ ചെന്നൈലെത്തുകയാണ്. വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും, ഓപ്പണർ രോഹിത് ശർമ്മയും യുവതാരം ശാർദുൽ ഠാക്കൂറും ഇതിനോടകം തന്നെ ചെന്നൈയിലെത്തി. താരങ്ങൾ ആറുദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷം ചെന്നൈയിൽ പരിശീലനം ആരംഭിയ്ക്കും.
 
ഇന്ത്യൻ ടീമിലെ മറ്റു താരങ്ങൾ വിവിധ ബാച്ചുകളായി ഉടൻ ചെന്നൈയിലെത്തും. നായകൻ വിരാട് കോഹ്‌ലി ബുധനാഴ്ചയോടെ ചെന്നൈയിലെത്തും എന്നാണ് വിവരം. ഇംഗ്ലണ്ട് താരങ്ങളും ബാച്ചുകളായി ചെന്നൈയിലെത്തുകയാണ്. ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, മോയിന്‍ അലി എന്നിവർ ഇതിനോടകം ചെന്നൈയിൽ എത്തിയിട്ടുണ്ട്. മറ്റുള്ളവർ ബുധനാഴ്ചയോടെ എത്തും എന്നാണ് വിവരം. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾ ചെന്നൈയിലും, ശേഷിയ്കുന്ന രണ്ട് മത്സരങ്ങൾ അഹമാദാബാദിലുമാണ് നടക്കുന്നത്. ഓസീസിനെതിരെ ചരിത്ര വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ മത്സരത്തിന് ഒരുങ്ങുന്നത് എങ്കിൽ. ലങ്കയ്‌ക്കെതിരേയുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയാണ് ഇംഗ്ലണ്ട് എത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിഡ്നിയിൽ ഇന്ത്യൻ ക്രിക്കറ്റർമാർ വംശീയ അതിക്ഷേപത്തിന് ഇരയായി: സമ്മതിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ റിപ്പോർട്ട്