Webdunia - Bharat's app for daily news and videos

Install App

Indian Squad for T 20 World Cup: ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കാതെ പോയ പ്രമുഖര്‍ ഇവരാണ്, ആരാധകര്‍ നിരാശയില്‍

അത്ര ഫോമില്‍ അല്ലാത്ത താരങ്ങള്‍ പോലും 15 അംഗ സ്‌ക്വാഡില്‍ ഇടംപിടിച്ചത്

Webdunia
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (08:41 IST)
Indian Squad for T 20 World Cup: ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ പരിചയ സമ്പത്തിനാണ് ബിസിസിഐ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതുകൊണ്ടാണ് അത്ര ഫോമില്‍ അല്ലാത്ത താരങ്ങള്‍ പോലും 15 അംഗ സ്‌ക്വാഡില്‍ ഇടംപിടിച്ചത്. ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കാതെ പോയ പ്രമുഖര്‍ ആരൊക്കെയാണെന്ന് നോക്കാം. 
 
1. ഇഷാന്‍ കിഷന്‍ 
 
അത്യന്തം അപകടകാരിയായ ബാറ്ററില്‍ ഒരാളാണ് ഇഷാന്‍ കിഷന്‍. ട്വന്റി 20 ഫോര്‍മാറ്റില്‍ പവര്‍പ്ലേയില്‍ അതിവേഗം റണ്‍സ് കണ്ടെത്താന്‍ കഴിവുള്ള താരം. ട്വന്റി 20 റാങ്കിങ്ങില്‍ 19-ാം സ്ഥാനം. നേരത്തെ ആദ്യ പത്തിലും ഇഷാന്‍ ഇടംപിടിച്ചിരുന്നു. ഇടംകയ്യന്‍ ബാറ്ററാണ് എന്നതും ഇഷാന് സാധ്യത കല്‍പ്പിച്ചിരുന്നു. എന്നാല്‍ കെ.എല്‍.രാഹുലിന് മുകളിലായി ഇഷാന്‍ കിഷനെ തിരഞ്ഞെടുക്കാന്‍ ബിസിസിഐ മടിച്ചു. 
 
2. സഞ്ജു സാംസണ്‍ 
 
ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഉറപ്പായും ഉണ്ടാകുമെന്ന് കരുതിയ താരമാണ് സഞ്ജു സാംസണ്‍. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അടക്കം പറഞ്ഞിരുന്നു. ഓപ്പണറായും മധ്യനിരയിലും തിളങ്ങാന്‍ സഞ്ജുവിന് കഴിവുണ്ട്. പേസിനെ നന്നായി ആക്രമിച്ചു കളിക്കുന്ന ശൈലി. ബിഗ് ഹിറ്റര്‍ ആണെന്നതും സഞ്ജുവിന് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. 
 
3. രാഹുല്‍ ത്രിപതി 
 
മധ്യനിരയില്‍ തിളങ്ങാന്‍ കഴിവുള്ള താരമാണ് രാഹുല്‍ ത്രിപതി. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാന്‍ കഴിവുള്ള താരം. പേടിയില്ലാതെ ബാറ്റ് ചെയ്യും എന്നതാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. 
 
4. ശുഭ്മാന്‍ ഗില്‍ 
 
ബാക്ക്ഫൂട്ടില്‍ നന്നായി കളിക്കാന്‍ കഴിവുള്ള താരമാണ് ശുഭ്മാന്‍ ഗില്‍. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ ഗില്ലിന് നന്നായി കളിക്കാന്‍ കഴിവുണ്ട്. എന്നാല്‍ കെ.എല്‍.രാഹുല്‍ ഓപ്പണറായി ഉള്ളതിനാല്‍ ഗില്‍ ട്വന്റി 20 സ്‌ക്വാഡിലേക്ക് പരിഗണിക്കപ്പെട്ടില്ല. 
 
5. രവി ബിഷ്‌ണോയ് 
 
മുഖ്യ സ്പിന്നറായി ടീമില്‍ ഇടം നേടേണ്ട താരം. സമീപകാലത്ത് ഇന്ത്യക്ക് വേണ്ടി തിളങ്ങിയ ബൗളര്‍. കുറഞ്ഞ ഇക്കോണമിയില്‍ പന്തെറിയാന്‍ കഴിവുണ്ട്. പക്ഷേ 15 അംഗ സ്‌ക്വാഡില്‍ ബിഷ്‌ണോയ് ഇല്ല. പകരം സ്റ്റാന്‍ഡ്‌ബൈ സ്‌ക്വാഡിലാണ് ബിഷ്‌ണോയ് സ്ഥാനം പിടിച്ചത്. രവിചന്ദ്രന്‍ അശ്വിന്‍ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടതാണ് ബിഷ്‌ണോയിക്ക് തിരിച്ചടിയായത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

Jofra Archer Gives Furious Send-Off to Rishabh Pant: 'വേഗം കയറിപ്പോകൂ'; പന്തിനു യാത്രയയപ്പ് നല്‍കി ആര്‍ച്ചര്‍ (വീഡിയോ)

Lord's Test 4th Day: നാലാമനായി ബ്രൂക്കും മടങ്ങി,ലോർഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയിൽ

Iga swiatek : 6-0, 6-0, ഇത് ചരിത്രം, ഫൈനലിൽ ഒറ്റ ഗെയിം പോലും നഷ്ടപ്പെടുത്താതെ വിംബിൾഡൻ കിരീടം സ്വന്തമാക്കി ഇഗ സ്വിറ്റെക്

Lord's test: ഗിൽ കോലിയെ അനുകരിക്കുന്നു, പരിഹാസ്യമെന്ന് മുൻ ഇംഗ്ലണ്ട് താരം, ബുമ്രയ്ക്ക് മുന്നിൽ ഇംഗ്ലണ്ടിൻ്റെ മുട്ടിടിച്ചുവെന്ന് കുംബ്ലെ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാലാം ടെസ്റ്റിന് മുൻപെ ഇന്ത്യയ്ക്ക് തിരിച്ചടി, യുവപേസർക്ക് പരിക്ക്

രാജസ്ഥാൻ തരുന്നത് പുളിങ്കുരുവാണോ?, ഗ്ലോബൽ സൂപ്പർ ലീഗിൽ ഒരോവറിൽ 5 സിക്സറുമായി ഷിമ്രോൺ ഹെറ്റ്മെയർ

Jasprit Bumrah: വിശ്രമം വെട്ടിച്ചുരുക്കാം; അവസാന രണ്ട് ടെസ്റ്റില്‍ ഒരെണ്ണം ബുംറ കളിക്കും

കായികക്ഷമതയില്ലെങ്കിൽ ടീമിലെടുക്കുന്നത് എന്തിനാണ്, ബുമ്രയ്ക്ക് വിശ്രമം അനുവദിക്കുന്നതിനെതിരെ മുൻ നായകൻ

എല്ലാവരും ബുമ്രയുടെ ജോലിഭാരത്തെ പറ്റി പറയുന്നു, സിറാജിനെ ആരും പരിഗണിക്കുന്നില്ല: പരാതിയുമായി മുൻ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments