Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജുവിന്റെ ഭാവി കട്ടപ്പുറത്ത്; ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര ടീമില്‍ ഇടമില്ല, ബുംറയുടെ തിരിച്ചുവരവും വൈകും

ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മ കളിക്കില്ല

Indian Team for ODI Series against Australia
, തിങ്കള്‍, 20 ഫെബ്രുവരി 2023 (08:53 IST)
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മാര്‍ച്ച് 17 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുക. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീമില്‍ സ്ഥാനം പിടിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ പുറത്ത് തന്നെ. ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് വൈകും. 
 
ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മ കളിക്കില്ല. പകരം ഹാര്‍ദിക് പാണ്ഡ്യ നയിക്കും. അടുത്ത രണ്ട് മത്സരങ്ങളില്‍ രോഹിത് തിരിച്ചെത്തും. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ടീമില്‍ ഇടംപിടിച്ചതാണ് സഞ്ജുവിന്റെ വഴികള്‍ അടച്ചത്. 
 
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, ശര്‍ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, ജയദേവ് ഉനദ്ക്കട്ട് 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി: അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു, വൈസ് ക്യാപ്റ്റനില്ല !