Webdunia - Bharat's app for daily news and videos

Install App

ടീം ബസില്‍ ഗംഭീറിനു തൊട്ടടുത്ത്, സഹതാരങ്ങള്‍ക്കൊപ്പം കളിയും ചിരിയും; ഹാര്‍ദിക് പാണ്ഡ്യ ഹാപ്പിയാണ് !

ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസമാണ് ലങ്കയില്‍ എത്തിയത്

രേണുക വേണു
ബുധന്‍, 24 ജൂലൈ 2024 (10:26 IST)
നായകസ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം വളരെ സന്തോഷവാനാണ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. തന്നെ ഒഴിവാക്കി സൂര്യകുമാര്‍ യാദവിനെ നായകനാക്കിയതില്‍ പാണ്ഡ്യക്ക് അതൃപ്തി ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനോടും സഹതാരങ്ങളോടും വളരെ കൂളായി പെരുമാറുകയും സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്യുന്ന ഹാര്‍ദിക്കിനെയാണ് പരിശീലന സെഷനില്‍ കണ്ടത്. 
 
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസമാണ് ലങ്കയില്‍ എത്തിയത്. ശ്രീലങ്കയില്‍ എത്തിയ ശേഷം പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറോളം ടീം അംഗങ്ങള്‍ പരിശീലനം നടത്തി. ഓട്ടം, ക്യാച്ച് എന്നിവയില്‍ കേന്ദ്രീകരിച്ചുള്ള പരിശീലനത്തിനാണ് ആദ്യദിനം ഗംഭീര്‍ പ്രാധാന്യം നല്‍കിയത്. സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം പരിശീലനത്തിനായി കളത്തിലിറങ്ങി. 
 
ടീം ബസില്‍ ഗംഭീറിന്റെ തൊട്ടരികെയാണ് പാണ്ഡ്യ ഇരുന്നത്. ബസില്‍ ഇരുന്ന് ഗംഭീറുമായി പാണ്ഡ്യ കുശലാന്വേഷണം നടത്തുകയും തമാശകള്‍ പറയുകയും ചെയ്തു. സഹപരിശീലകന്‍ അഭിഷേക് നായര്‍ക്കൊപ്പമാണ് പാണ്ഡ്യ പരിശീലന സമയത്ത് കൂടുതല്‍ സമയം ചെലവഴിച്ചത്. സൂര്യകുമാര്‍ യാദവുമായി വളരെ സൗഹാര്‍ദ്ദപരമായ രീതിയിലാണ് പാണ്ഡ്യ ഇടപെട്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

Sam Konstas: നഥാൻ മക്സ്വീനിക്ക് പകരക്കാരനായി 19 വയസ്സുകാരം സാം കോൺസ്റ്റാസ്, ആരാണ് പുതിയ ഓസീസ് സെൻസേഷൻ

ബോക്സിംഗ് ഡേ ടെസ്റ്റ്: ഓസ്ട്രേലിയൻ ടീമിൽ 2 മാറ്റങ്ങൾ, മക്സ്വീനിക്ക് പകരം 19കാരൻ സാം കോൺസ്റ്റാസ്

ഇന്ത്യ വിയർക്കും, പാകിസ്ഥാനെതിരെ കളിക്കുന്നത് ഡബ്യുടിസി ഫൈനൽ ലക്ഷ്യമിട്ട് തന്നെയെന്ന് ടെമ്പ ബവുമ

ബാബറും തിളങ്ങി, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന് 91 റണ്‍സിന്റെ വിജയം

കോലി തുടരും, ഇനിയും 5 വർഷം ടീമിലുണ്ടാകും, ഉടൻ വിരമിക്കില്ലെന്ന സൂചന നൽകി പരിശീലകൻ

അടുത്ത ലേഖനം
Show comments