Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതാദ്യമായല്ല സഞ്ജു തഴയപ്പെടുന്നത്, അവസാനത്തേതും ആയിരിക്കില്ല: റോബിൻ ഉത്തപ്പ

Sanju Samson

അഭിറാം മനോഹർ

, ചൊവ്വ, 23 ജൂലൈ 2024 (18:34 IST)
വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന ടീമില്‍ നിന്നും സഞ്ജു സാംസണെ തഴഞ്ഞതില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരമായ റോബിന്‍ ഉത്തപ്പ. ഇന്ത്യന്‍ ടീമിന്റെ പുതിയ നേതൃത്വം എടുത്തിരിക്കുന്ന സംഘത്തിന് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ സമയം നല്‍കണമെന്നും ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ സഞ്ജു ശ്രമിക്കണമെന്നും ഉത്തപ്പ വ്യക്തമാക്കി.
 
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ അവസാന ഏകദിനമത്സരത്തില്‍ സെഞ്ചുറി നേടാന്‍ സഞ്ജുവിനായിരുന്നു. എന്നാല്‍ 2025ലെ ചാമ്പ്യന്‍സ് ട്രോഫി മുന്നില്‍ നില്‍ക്കെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും സഞ്ജുവിനെ തഴഞ്ഞിരുന്നു. പകരം ശ്രീലങ്കക്കെതിരായ ടി20 ടീമിലാണ് താരത്തിന് സ്ഥാനം ലഭിച്ചത്. സഞ്ജുവിന്റെ ഭാഗത്ത് നിന്നും നോക്കുമ്പോള്‍ ഇതാദ്യമായല്ല സഞ്ജു ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്നതെന്നും എന്നാല്‍ ഒരു കളിക്കാരനെന്ന നിലയില്‍ ഇത് അവസാനത്തേത് ആകുമെന്ന് കരുതാന്‍ പറ്റില്ലെന്നും ഉത്തപ്പ പറഞ്ഞു.
 
 ഏകദിനത്തില്‍ സഞ്ജുവിന്റെ പ്രകടനങ്ങള്‍ അവിശ്വസനീയമാണ്. അദ്ദേഹത്തിന്റെ കണക്കുകള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നതാണ്. ഏകദിന ടീമിലെ സ്ഥാനത്തിനായുള്ള മത്സരത്തില്‍ സഞ്ജു പുറത്തായിട്ടില്ല. സമയമാകുമ്പോള്‍ സഞ്ജുവിന് അവസരങ്ങള്‍ വരുമെന്നും അപ്പോള്‍ ആ അവസരങ്ങള്‍ മുതലാക്കാന്‍ ശ്രമിക്കണമെന്നും ഉത്തപ്പ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുലും പന്തും പൂര്‍ണമായി നിരാശപ്പെടുത്തിയാല്‍ മാത്രം സഞ്ജുവിന് അവസരം; എല്ലാ വാതിലുകളും കൊട്ടിയടച്ച് ബിസിസിഐ