Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

എല്ലാം സഞ്ജു കാണുന്നുണ്ട്, വൈറലായി ഇന്ത്യന്‍ ടീമിന്റെ പരിശീലന ചിത്രം

sanju samson
, ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (15:33 IST)
നെതര്‍ലാന്‍ഡ്‌സിനെതിരായ ലോകകപ്പ് സന്നാഹമത്സരത്തിന് മുന്‍പ് ഞായറാഴ്ച വൈകീട്ട് തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തലയുയര്‍ത്തി നില്‍ക്കുന്ന മലയാളി താരം സഞ്ജു സാംസണിന്റെ വലിയ ഛായാചിത്രത്തിന് കീഴിലാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലനം.
 
ലോകകപ്പ് ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതില്‍ വിമര്‍ശനങ്ങള്‍ ഒരുഭാഗത്ത് നിന്നും ഇപ്പോഴും കെട്ടടങ്ങാത്ത പശ്ചാത്തലത്തില്‍ വന്ന ചിത്രങ്ങളെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും എല്ലായിടത്തും അവന്റെ സാന്നിധ്യമുണ്ടെന്ന് ചിത്രം പങ്കുവെച്ച് കൊണ്ട് ചില ആരാധകര്‍ പറയുന്നു. സഞ്ജുവിന്റെ ചിത്രത്തിന് മുന്‍പില്‍ ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്,മുഹമ്മദ് സിറാജ് എന്നിവര്‍ പരിശീലനം നടത്തുന്നതാണ് ചിത്രത്തിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേപ്പാൾ 179 അടിച്ച പിച്ചിൽ തപ്പി തടഞ്ഞ് തിലക് വർമ്മയും റുതുരാജും, മോശം പ്രകടനം നടത്തുന്നത് സഞ്ജുവിന് മാത്രം ബാധകമെന്ന് ആരാധകർ