Webdunia - Bharat's app for daily news and videos

Install App

ഇത് വൈബ് വേറെയാണ് മക്കളെ, സിംബാബ്‌വെയ്ക്കെതിരായ പരമ്പര വിജയം ഡാൻസ് കളിച്ച് ആഘോഷമാക്കി ഇന്ത്യൻ താരങ്ങൾ

പരമ്പര നേടിയതിന് പിന്നാലെ ഡ്രസിങ് റൂമിൽ വിജയം ആഘോഷിക്കുന്ന ഇന്ത്യൻ ടീമംഗങ്ങളുടെ വീഡിയോയാണ് വൈറലായത്.

Webdunia
ചൊവ്വ, 23 ഓഗസ്റ്റ് 2022 (12:54 IST)
ഹരാരെയിൽ നടന്ന മൂന്നാം ഏകദിനത്തിലും സിംബാബ്‌വെയെ പരാജയപ്പെടുത്തിയതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി ഇന്ത്യ. ശുഭ്മാൻ ഗില്ലിൻ്റെ സെഞ്ചുറി കരുത്തിൽ 289 റൺസ് നേടിയ ഇന്ത്യക്കെതിരെ സിക്കന്ദർ റാസ(115)യുടെ മറുപടിയിലൂടെ മറുപടി നൽകാനായെങ്കിലും 13 റൺസകലെ സിംബാബ്‌വെ വീഴുകയായിരുന്നു.
 
പരമ്പര നേടിയതിന് പിന്നാലെ ഡ്രസിങ് റൂമിൽ വിജയം ആഘോഷിക്കുന്ന ഇന്ത്യൻ ടീമംഗങ്ങളുടെ വീഡിയോയാണ് വൈറലായത്. ഇൻസ്റ്റഗ്രാമിൽ ട്രെൻഡായ കാലാ ചഷ്മ എന്ന ഗാനത്തിനാണ് ഇന്ത്യൻ താരങ്ങൾ ചുവടുവെച്ചത്.ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, റിതുരാജ് ഗെയ്കവാദ് എന്നിവരാണ് കളിക്കളത്തിന് പുറത്തുള്ള തങ്ങളുടെ കഴിവ് തെളിയിച്ചുകൊണ്ട് ഡാൻസ് കളിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അടുത്ത ലേഖനം
Show comments