Indian Women vs Australan Women
വരാനിരിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ വനിതാ ഏകദിന പരമ്പരയുടെ മത്സരക്രമം ബിസിസിഐ സ്ഥിരീകരിച്ചു. 2025 സെപ്റ്റംബര്‍ 14 മുതല്‍ 20 വരെ ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് 3 മത്സരങ്ങളുള്ള പരമ്പര നടക്കുക. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് പരമ്പര.
ഒന്നാം ഏകദിനം സെപ്റ്റംബര്‍ 14, ശേഷിക്കുന്ന മത്സരങ്ങള്‍ 17,20 തീയ്യതികളിലും നടക്കും. ഉച്ചയ്ക്ക് 1:30നാകും എല്ലാ മത്സരങ്ങളും നടക്കുക. 2007ന് ശേഷം ആദ്യമായാണ് ചെപ്പോക്കില്‍ ഒരു വനിതാ ഏകദിന മത്സരം നടക്കുന്നത്.