72 വര്‍ഷത്തെ കാത്തിരിപ്പിനു വിരമാട്ട് ഓസ്‌ട്രേലിയയില്‍ ഇതാദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. മഴ കാരണം അഞ്ചാം ദിനം കളി ഉപേക്ഷിച്ചതിനാൽ സിഡ്നി ടെസ്റ്റ് മൽസരം സമനിലയിൽ അവസാനിച്ചു. ഇതോടെ 2-1 ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. ഇന്ത്യയുടെ വിജയം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കുന്നതായിരുന്നു. ഇങ്ങനെയൊരു തോല്‍വി കങ്കാരുക്കള്‍ പ്രതീക്ഷിച്ചിരുന്നില്ല.
വിരാട് കോഹ്‌ലിയുടെ ടീം ടെസ്‌റ്റില്‍ ഒന്നാം സ്ഥാനം അര്‍ഹിക്കുന്നുവെന്ന ഓസീസ് ഇതിഹാസം അലന്‍ ബോര്‍ഡറുടെ പ്രസ്‌താവന സത്യമായിരിക്കുകയാണ്. പരമ്പര സ്വന്തമാക്കിയ ഇന്ത്യയുടെ വിജയത്തിനു കാതലായത് ഈ അഞ്ച് കാരണങ്ങളാണ്. പുജാരയുടെ റൺവേട്ട, ബുമ്രയുടെ മികച്ച ബൌളിംഗ്, മുഹമ്മദ് ഷമിയുടെ തീപ്പൊരി പ്രകടനം എന്നിവയായിരുന്നു ഇന്ത്യയുടെ വിജയത്തിന്റെ അടിസ്ഥാനം.
പുജാരയുടെ റൺവേട്ട: പരമ്പരയിലെ ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായി നിന്നത് ചേതശ്വര്‍ പൂജാരയായിരുന്നു. മൂന്ന് സെഞ്ച്വറിയാണ് പരമ്പരയില്‍ പൂജാര നേടിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സാണ് ഇന്ത്യ ഡിക്ലയേര്‍ ചെയ്തത്. കഠിന പ്രയത്നത്തിന് പുജാരയെ തേടി മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരമെത്തി.
മാന്‍ ഓഫ് ദ സീരിയും മാച്ചും സ്വന്തമാക്കിയതും പൂജാരയാണ്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെയാണ് പുജാര പിന്തള്ളിയത്. ടൂര്‍ണ്ണമെന്റില്‍ ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്ന് 74.42 ബാറ്റിംഗ് ശരാശരിയില്‍ റണ്‍സാണ് പൂജാര അടിച്ചെടുത്തത്.
എതിരാളികളെ കടന്നാക്രമിച്ച പന്ത്: ചേതേശ്വര്‍ പൂജാരയ്ക്ക് പിന്നാലെ ഇന്ത്യയെ കപ്പിൽ മുത്തമിടാൻ കരുത്ത് കാട്ടിയ മറ്റൊരു താരമാണ് റിഷഭ് പന്ത്. പന്ത് റണ്‍സുകള്‍ വാരിക്കൂട്ടിയതോടെ ഇന്ത്യ അനായാസം ഓസീസിനെ മറികടക്കുകയായിരുന്നു. ടൂർണമെന്റിൽ രണ്ടാമതെത്തിയ റിഷഭ് പന്ത് 58.33 ബാറ്റിംഗ് ശരാശരിയില്‍ 350 റണ്‍സും സ്വന്തമാക്കി.
ബുമ്രയുടെ മികച്ച ബൌളിംഗ്: നാലാം ദിനം, 6 വിക്കറ്റിന് 236 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസീസ് ഇന്നിങ്സ് 80 മിനിറ്റേ നീണ്ടുനിന്നുള്ളു. ഓസീസിന്റെ കരുത്തനായ ഹാൻഡ്സ്കോംബിനെ (37) മടക്കി ബുമ്ര കരുത്തുകാട്ടിയതോടെ ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം വർധിച്ചു. 4 ടെസ്റ്റിലുമായി 21 വിക്കറ്റാണ് ബുമ്ര തെറിപ്പിച്ചത്. തന്റെ ആദ്യ ടെസ്റ്റിൽ തന്നെ കരുത്ത് കാണിക്കാൻ കഴിഞ്ഞ ബൌളറാണ് ബുമ്ര.
മുഹമ്മദ് ഷമിയുടെ തീപ്പൊരി പ്രകടനം: സിഡ്നി ടെസ്റ്റിൽ കയ്യെത്തുംദൂരെയാണ് ഇന്ത്യയുടെ വിജയമോഹങ്ങൾ മഴയിൽ ഒലിച്ചു പോയത്. നാലാം ദിനം കളി ആരംഭിച്ചപ്പോൾ വെടിക്കെട്ടിനു തുടക്കം കുറിച്ചത് ഷമി ആയിരുന്നു. തലേന്നത്തെ സ്കോറിൽത്തന്നെ (25) കമ്മിൻസിന്റെ ഓഫ് സ്റ്റംപ് ആദ്യ ബോളിൽ തന്നെ തെറിപ്പിച്ച് മുഹമ്മദ് ഷമി കരുത്ത് കാട്ടി.
വിരാട് കോഹ്ലി: നായകനെന്ന നിലഹിൽ കോഹ്ലി മികച്ച് തന്നെ നിന്നിരുന്നു. സിഡ്‌നിയില്‍ ഓസ്‌ട്രേലിയന്‍ പ്രതീക്ഷകളെ തല്ലിക്കെടുത്തിയ പുജാരയിടെയും പന്തിന്റേയും പ്രകടനത്തിനു പിന്നിൽ നായകന്റെ കൈകളില്ലെന്ന് പറയാൻ വരട്ടെ. പരമ്പര കൈവിടാതിരിക്കാനുള്ള തന്ത്രങ്ങളാണ് കഴിഞ്ഞ ടെസ്റ്റിൽ ഇന്ത്യ പയറ്റിയത്. ക്യാപ്റ്റന്റെ പ്രകടനത്തിനൊപ്പം തന്ത്രങ്ങളും മികച്ചതായിരുന്നു.
ഓസ്‌ട്രേലിയയിലേക്ക് വണ്ടി കയറും മുമ്പ് വിരാട് കോഹ്ലി എന്തെങ്കിലും പ്രത്യേകമായി ചെയ്താല്‍ മാത്രമാണ് ഇന്ത്യയ്ക്ക് ഓസീസിനെ തകര്‍ത്ത് ടെസ്റ്റ് പരമ്പര സ്വന്തമാക്കാനാകു എന്നൊരു വിലയിരുത്തൽ ഉണ്ടായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിനും ഇന്ത്യയെ വരവേറ്റ ഓസീസിനും. എന്നാല്‍ റണ്‍വേട്ടയില്‍ കോഹ്ലിയെ പിന്തള്ളി പുജാരയും പന്തും റൺസ് അടിച്ചു കൂട്ടിയപ്പോൾ നായകൻ എന്തെങ്കിലും എക്സ്ട്രാ എഫേർട്ട് എടുക്കേണ്ടി വന്നില്ല. ഇത് ഇന്ത്യ ക്രിക്കറ്റിന് ഏറെ നാളുകള്‍ക്ക് ശേഷമുളള പുതിയ അനുഭവമായിരുന്നു.