Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്‍ 2018: കോഹ്ലിയെ ഒഴിവാക്കുകയാണെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ! കാരണം ഇതോ ?

ഐപിഎല്‍ പുതിയ സീസണില്‍ വിരാട് കൊഹ്‌ലിയെ ബംഗളുരു ഒഴിവാക്കിയേക്കും

ഐപിഎല്‍ 2018: കോഹ്ലിയെ ഒഴിവാക്കുകയാണെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ! കാരണം ഇതോ ?
, വെള്ളി, 29 ഡിസം‌ബര്‍ 2017 (11:42 IST)
ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ ഇനിയുള്ളത് കുറച്ചു മാസങ്ങള്‍ മാത്രം. സീസണ്‍ ആരംഭിക്കുന്നതിന്റെ ആദ്യപടിയായുള്ള താരലേലം അടുത്തമാസമാണ് നടക്കുക. ചെന്നൈയും രാജസ്ഥാനും തിരിച്ചെത്തുന്നതും താരങ്ങളുടെ ശമ്പളം 80 കോടിയാക്കി ഉയര്‍ത്തിയതുമെല്ലാം ലേലത്തെ ഉഷാറാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 
 
അതേസമയം ഏതെല്ലാം താരങ്ങളെ ടീമില്‍ നിലനിര്‍ത്തണമെന്ന ആശങ്കയിലാണ് ഒട്ടുമിക്ക ടീമുകളും‍. അതില്‍ ഏറ്റവും വലിയ ആശങ്കയിലുള്ളത് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനു തന്നെയാണ്. എന്തെന്നാല്‍ കോഹ്ലിയെപോലുള്ള ഒരാളെ നിലനിര്‍ത്താനുള്ള തുകയുണ്ടെങ്കില്‍ ഒന്നിലധികം താരങ്ങളെ ടീമിലെടുക്കാന്‍ സാധിക്കുമെന്നതു തന്നെയാണ് അതിന് കാരണം.
 
ഇന്ത്യന്‍ നായകന്‍ എന്നതിനേക്കാള്‍, ഏറ്റവും താരമൂല്യമുള്ള ക്രിക്കറ്ററും ടോപ്പ് പെര്‍ഫോമറുമാണ് അദ്ദേഹം. ഐപിഎല്‍ ലേല നിയമമനുസരിച്ച് രണ്ട് താരങ്ങളെ ടീമില്‍ നിലനിര്‍ത്തണമെങ്കില്‍ ഒരു താരത്തിന് നല്‍കാവുന്ന ഏറ്റവും വലിയ തുക 12.5 കോടിയായിരിക്കണം. മൂന്ന് താരങ്ങളാണെങ്കില്‍ ഇത് 15 കോടി രൂപയുമാണ്. എന്നാല്‍ കൊഹ്‌ലിയുടെ മൂല്യം കുറഞ്ഞത് 25 കോടിയെങ്കിലും വരുമെന്നാണ് ബംഗളൂരു കണക്കുകൂട്ടുന്നത്. 
 
മൂന്ന് താരങ്ങള്‍ക്കായി ചെലവാക്കാവുന്ന തുക എന്നത് 80 കോടിയാണെന്നിരിക്കെ കോഹ്ലിയോടൊപ്പം ഡിവില്യേഴ്‌സിനേയും യുസ്‌വേന്ദ്ര ചഹലിനേയും നിലനിര്‍ത്തിയാല്‍ 33 കോടി രൂപയെങ്കിലും മിനിമം ചെലവാകും. ബാക്കി വരുന്ന തുകയ്ക്ക് 20 താരങ്ങളെ ടീമിലെടുക്കുക എന്നത് വളരെ പ്രയാസവുമാണ്. അതുകൊണ്ടു തന്നെ കോഹ്ലിയെ ആര്‍സിബി ഉപേക്ഷിക്കാനാണ് സാധ്യതയെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളിമണ്‍ കോര്‍ട്ടിലെ രാജാവാണ് എന്റെ ഇഷ്ട ടെന്നീസ് താരം; വെളിപ്പെടുത്തലുമായി എംഎസ് ധോണി