ജയിച്ചെങ്കിലും ഇത് മാന്യതയ്ക്കു നിരക്കാത്ത പ്രവൃത്തി; മികച്ച ഫോമിൽ കളിച്ച ബട്‌ലറെ പുറത്താക്കിയത് ചതിയിലൂടെ ? - വിവാദകളിയിൽ ഉരുകി അശ്വിൻ

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2019 (11:47 IST)
ഐപിഎല്ലിലെ വിവാദ മൽസരത്തിൽ രാജസ്ഥാൻ റോയൽസിനെ കിങ്സ് ഇലവൻ പഞ്ചാബ് 14 റൺസിനു കീഴടക്കി. രാജസ്ഥാൻ ഇന്നിങ്സിനിടെ മികച്ച ഫോമിലായിരുന്ന ജോസ് ബട്‌ലറെ (69) പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്ര അശ്വിൻ ‘മങ്കാദിങ്ങി’ലൂടെ പുറത്താക്കിയതാണ് വിവാദത്തിനു വഴിതെളിയിച്ചത്.   
 
‘മങ്കാദിങ്’ എന്ന നാണക്കേടിന്റെ കൈപിടിച്ച് രവിചന്ദ്രൻ അശ്വിൻ പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. ജോസ് ബട്‌ലറുടെ കലക്കൻ ബാറ്റിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതോടെയാണ് അശ്വിൻ മങ്കാദിങ്ങിനെ കൂട്ടുപിടിച്ചത്. 
 
13ആം ഓവറിലെ ബോളിങ്ങിനിടെ നോൺ സ്ട്രൈക്കിങ് ക്രീസിൽ നിന്നു കയറിയ ജോസ് ബട്‌ലറെ അശ്വിൻ റണ്ണൗട്ടാക്കി. അശ്വന്റേത് മാന്യതയ്ക്ക് നിരക്കാത്ത പ്രവ്രത്തി ആയെന്ന് ക്രിക്കറ്റ് ലോകം ഒന്നടങ്കം പറഞ്ഞു. ഇതിനെ ചോദ്യം ചെയ്ത ശേഷമാണ് ബട്‌ലർ ക്രീസ് വിട്ടത്. 
 
സംഭവത്തിൽ വിശദീകരണവുമായി അശ്വിൻ രംഗത്തെത്തി. കരുതിക്കൂട്ടിയായിരുന്നില്ല ആ വിക്കറ്റെടുത്തതെന്ന് അശ്വിന്‍ പറയുന്നു. പന്തെറിയുന്നതിന് മുമ്പെ ബട്ട്ലര്‍ ക്രീസ് വിട്ടിരുന്നു, അദ്ദേഹം അക്കാര്യം ശ്രദ്ധിക്കുന്നു പോലുമില്ലായിരുന്നു, ക്രിക്കറ്റിന്റെ നിയമത്തിനുള്ളിലുള്ള പ്രവൃത്തിയാണിതെന്നും അതിനെ മറ്റു തലങ്ങളിലേക്ക് കൊണ്ടു പോകുന്നത് ശരിയല്ലെന്നും അശ്വിന്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Yashvasi Jaiswal: രാജസ്ഥാൻ നായകനാവേണ്ടത് ജഡേജയല്ല, യോഗ്യൻ ജയ്സ്വാൾ: ആകാശ് ചോപ്ര

നാളെയെങ്കിൽ നാളെ കളിക്കാനാകണം,ഫുട്ബോളിലെ പ്രതിസന്ധിക്ക് പരിഹാരം വേണം, ഐഎസ്എൽ- ഐ ലീഗ് ക്ലബുകൾ കായികമന്ത്രിയെ കാണും

Shubman Gill : മൂന്ന് ഫോർമാറ്റും ഒരുപോലെ കൈകാര്യം ചെയ്യുക വെല്ലുവിളിയാണ്: ശുഭ്മാൻ ഗിൽ

ഇഷാൻ ഓപ്പണിങ്ങിൽ ഇറങ്ങേണ്ട താരം, മുംബൈ ഇന്ത്യൻസിൽ തിരിച്ചുപോകണമെന്ന് മുൻ ഇന്ത്യൻ താരം

പരിക്കിൽ നിന്നും മോചിതനായി ഹാർദ്ദിക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കും

അടുത്ത ലേഖനം
Show comments