ദക്ഷിണേന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് റായ് ലക്ഷ്മി. നേരത്തേ ക്യാപ്റ്റർ കൂൾ ധോണിയുമായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു റായ് ലക്ഷ്മി. ധോണിയുമായുള്ള ബന്ധത്തിന്റെ പേരിലും ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു.
ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബ്രാന്‍ഡ് അംബാസിഡറുമായിരുന്ന കാലത്താണ് റായ് ലക്ഷ്മി ധോണിയെ പരിചയപ്പെടുന്നത്. എന്നാല്‍ ധോണിയുമായി സുഹൃദ്ബന്ധം മാത്രമേയുള്ളൂവെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. ധോണിയുടെ വിവാഹം കഴിഞ്ഞതോടെ ഇത്തരം ഗോസിപ്പുകൾക്ക് വിരാമം ആവുകയും ചെയ്തു.
എന്നാല്‍ നടിയുടെ പുതിയ ചിത്രമായ നീയാ 2 എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ ഈ കാര്യം വീണ്ടും ഉയര്‍ന്നു. ‘റായ് ലക്ഷ്മി ഇന്‍ ഐ.പി.എല്‍ വിത്ത് ധോണി’ എന്ന് ഗൂഗിളില്‍ ഇപ്പോഴും ചിലര്‍ തിരയുന്നുണ്ടെന്നായിരുന്നു ചോദ്യം. അതിന് ‘ഗൂഗിളില്‍ നിന്ന് ആ കീ എടുത്തു കളയൂ. അല്ലെങ്കില്‍ ഗൂഗിള്‍ തന്നെ നിരോധിക്കണം. ആളുകള്‍ക്ക് മറ്റു ജോലികള്‍ ഒന്നുമില്ലേ’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.