Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19: ഐ‌പിഎൽ മത്സരങ്ങൾ മാറ്റിവെച്ചതായി ബിസിസിഐ

അഭിറാം മനോഹർ
വെള്ളി, 13 മാര്‍ച്ച് 2020 (16:08 IST)
കൊവിഡ് 19 ബാധ ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഈ മാസം നടക്കാനിരുന്ന ഐപിഎൽ മത്സരങ്ങൾ മാറ്റിവെച്ചു.ഈ മാസം 29ന് നടക്കാനിരുന്ന മത്സരങ്ങൾ ഏപ്രിൽ 15ലേക്കാണ് മാറ്റിവെച്ചത്. ബിസിസിഐ അധ്യക്ഷനായ സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഐ‌പിഎൽ മത്സരങ്ങൾ മാറ്റിവെക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു ഗാംഗുലി പറഞ്ഞത്.
 
ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന ഒരു കായികമത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തണമെന്നും നേരത്തെ കായിക മന്ത്രാലയംരാജ്യത്തെ സ്പോർട്സ് ഫെഡറേഷനുകൾക്ക് നിർദേശം നകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം ഐപിഎൽ മത്സരങ്ങൾ ഉപേക്ഷിക്കുകയാണെങ്കിൽ 10,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
 
ടിക്കറ്റ് തുക, സ്‌പോണ്‍സര്‍ഷിപ്പ്, സംപ്രേക്ഷണാവകാശങ്ങള്‍, ഫ്രാഞ്ചൈസികളുടെ വരുമാനം, താരങ്ങളുടെ പ്രതിഫലം,യാത്ര- താമസസൗകര്യങ്ങൾ മറ്റു ചിലവുകൾ എന്നിവയുൾപ്പടെയാണിത്. സംഘാടകരായ ബിസിസിഐക്കായിരിക്കും ഈ നഷ്ടം നേരിടേണ്ടിവരിക.ഏപ്രിൽ 15 വരെ യാത്ര വിലക്ക് നിലവിലുള്ളതിനാൽ വിദേശതാരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാനാവില്ല.ഇതും പുതിയ തീയ്യതിയിലേക്ക് മത്സരം മാറ്റിവെക്കുന്നതിന് കാരണമായതായി കരുതുന്നു.ഐപിഎൽ അടച്ചിട്ട മൈതാനത്ത് നടത്തണമെന്ന് നേരത്തെ കായിക മന്ത്രി കിരൺ റിജിജു ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. സമാനമായ ആവശ്യമായി മഹാരാഷ്ട്ര സർക്കാരും രംഗത്തെത്തിയിരുന്നു. ഐപിഎൽ മത്സരങ്ങൾ കർണാടകയിൽ വെച്ച് കളിക്കാൻ സമ്മതിക്കില്ല എന്നായിരുന്നു ഈ വിഷയത്തിൽ കർണാടകയുടെ നിലപാട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nicholas Pooran: 'ഇതെന്താ സിക്‌സടി മെഷീനോ'; വീണ്ടും പൂറാന്‍ !

Rohit Sharma: കറിവേപ്പില പോലെ വലിച്ചെറിയും മുന്‍പ് ഇറങ്ങി പോകുമോ? തെളിയാതെ 'ഹിറ്റ്മാന്‍'

Tilak Varma retired out: ആളുകള്‍ തോന്നിയതൊക്കെ പറയും; തിലക് വര്‍മയെ മടക്കി വിളിച്ചതില്‍ ഹാര്‍ദിക്

ഹാർദ്ദിക്കിന് വട്ടം പിടിക്കാൻ ഒരൊറ്റ ഇന്ത്യൻ താരവുമില്ല, ടി20യിൽ 500 റൺസും 200 വിക്കറ്റും നേടുന്ന ആദ്യതാരം

അടുത്ത ലേഖനം
Show comments