കൊവിഡ് 19 സംബന്ധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിച്ച പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. മുനീർ, ചെന്നിത്തലയെ ട്രോളിയതാണോ എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.
കൊവിഡ് 19 സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തുന്ന ചോദ്യങ്ങളോട് സര്‍ക്കാരും ആരോഗ്യമന്ത്രിയും സംയമനത്തോട് മറുപടി പറയണമെന്ന് മുനീർ പറഞ്ഞു. ആരോഗ്യമന്ത്രി കാര്യങ്ങളെ വൈകാരികമായി എടുക്കരുതെന്നും ചോദ്യങ്ങളോട് വൈകാരികമായി പ്രതികരിക്കരുതെന്നും എം.കെ മുനീര്‍ പറഞ്ഞു.
‘ഈ കസേരയേതാ… എത്രയെത്ര മഹാന്‍മാരായ പ്രതിപക്ഷ നേതാക്കളിരുന്ന കസേരയാണിത്. ആ കസേരയ്ക്ക് ഒരു ചെറിയ ബഹുമാനം കൊടുക്കണ്ടേ. അദ്ദേഹത്തിന്റെ സംശയം സോഷ്യല്‍മീഡിയയിലിട്ടതിന്റെ പേരില്‍ എന്തൊക്കെയാണ് പറഞ്ഞത്.’, മുനീര്‍ ചോദിച്ചു. എന്നാൽ ഈ ചോദ്യം ചെന്നിത്തലയ്ക്കിട്ട് തന്നെ ചെറുതായി കൊട്ടുന്ന രീതിയിലുള്ളതല്ലേ എന്നും ചിലർ ചോദിക്കുന്നു. പ്രതിപക്ഷ നേതാവിനെ കളിയാക്കുന്ന രീതിയിലുള്ള പ്രസ്താവനയായി പോയില്ലേ അതെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.