Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎൽ മെഗാതാരലേലം നാളെ മുതൽ, അടിമുടി മാറ്റങ്ങൾക്ക് തയ്യാറെടുത്ത് ഫ്രാഞ്ചൈസികൾ

ഐപിഎൽ മെഗാതാരലേലം നാളെ മുതൽ, അടിമുടി മാറ്റങ്ങൾക്ക് തയ്യാറെടുത്ത് ഫ്രാഞ്ചൈസികൾ
, വെള്ളി, 11 ഫെബ്രുവരി 2022 (13:35 IST)
ഐപിഎൽ മെഗാതാരലേലം നാളെയും മറ്റന്നാളുമായി (ഫെബ്രുവരി 12, 13) ബെംഗളൂരുവില്‍ നടക്കും. ഐ‌പിഎൽ പതിനഞ്ചാം സീസണിൽ അടിമുടി മാറ്റങ്ങൾ തയ്യാറെടുത്ത് ഫ്രാഞ്ചൈസികൾ എത്തുമ്പോൾ ഇത്തവണ ലേലത്തിൽ തീ പാറുമെന്ന് ഉറപ്പ്. പുതിയ രണ്ട് ഫ്രാഞ്ചൈസി‌കളായ ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവയും ഇത്തവണ താരലേലത്തിനുണ്ട്.
 
രണ്ട് ദിനങ്ങളിലായി 10 ഫ്രാഞ്ചൈസികളുടെ തീപാറും ലേലംവിളിയാണ് ബെംഗളൂരുവില്‍ നടക്കുക. ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 12 മണിക്കാണ് ലേലം ആരംഭിക്കുക. 11 മണിയോടെ ഓദ്യോഗിക ബ്രോഡ്‌കാസ്‌റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയും ഡിസ്‌നി ഹോട്‌സ്റ്റാറില്‍ ലൈവ് സ്‌ട്രീമിംഗിലൂടെയും ലേലം ലൈവായി കാണാം.
 
ഐപിഎല്ലില്‍ തിരിച്ചുവരവിനൊരുങ്ങുന്ന മലയാളി പേസര്‍ എസ് ശ്രീശാന്തും ഇത്തവണ ലേലത്തിനുള്ള താരങ്ങളുടെ പട്ടികയിലുണ്ട്.2013ലാണ് മലയാളി പേസര്‍ എസ് ശ്രീശാന്ത് അവസാനമായി ഐപിഎല്‍ കളിച്ചത്. രാജസ്ഥാന്‍ റോയല്‍സായിരുന്നു ടീം. ആകെ 590 താരങ്ങളായ ഇത്തവണ ഐപിഎൽ താരലേലത്തിൽ പങ്കെടുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാന്‍ ഇത്തവണ പ്രീതി സിന്റ എത്തില്ല