IPL 2024 Auction Live Updates: രചിന്‍ രവീന്ദ്ര ചെന്നൈ സൂപ്പര്‍ കിങ്‌സില്‍, ലോകകപ്പ് ഫൈനല്‍ ഹീറോ ട്രാവിസ് ഹെഡിനെ സ്വന്തമാക്കി ഹൈദരബാദ്
വെസ്റ്റ് ഇന്‍ഡീസ് താരം റോവ്മന്‍ പവലില്‍ നിന്നാണ് താരലേലം ആരംഭിച്ചത്
IPL 2024 Auction Live Updates: ഐപിഎല്‍ 2024 ലേക്കുള്ള മിനി താരലേലം ആരംഭിച്ചു. ദുബായിലെ കൊക്ക കോളാ ഏരീനയിലാണ് ലേലം നടക്കുന്നത്. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ സിനിമാസിലും താരലേലം തത്സമയം കാണാം. മല്ലിക സാഗര്‍ ആണ് ഓക്ഷനര്‍. ആദ്യമായാണ് ഐപിഎല്‍ താരലേലം ഒരു വനിത നിയന്ത്രിക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസ് താരം റോവ്മന്‍ പവലില്‍ നിന്നാണ് താരലേലം ആരംഭിച്ചത്. ഒരു കോടി അടിസ്ഥാന വിലയില്‍ എത്തിയ പവലിനെ 7.40 കോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കി. 14.5 കോടി മാത്രമാണ് രാജസ്ഥാന്റെ പേഴ്‌സില്‍ ഉള്ളത്. പവലിന് വേണ്ടി 7.20 കോടി വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോയി.
ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ റിലി റൂസോ അണ്‍സോള്‍ഡ് ആയി
ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റര്‍ ഹാരി ബ്രൂക്കിനെ നാല് കോടിക്ക് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്
ട്രാവിസ് ഹെഡ് സണ്‍റൈസേഴ്‌സ് ഹൈദരബാദില്‍, ആറ് കോടി 80 ലക്ഷത്തിനാണ് ഹെഡിനെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്
കരുണ്‍ നായര്‍ അണ്‍സോള്‍ഡ് !
മനീഷ് പാണ്ഡെ, സ്റ്റീവ് സ്മിത്ത് എന്നിവര്‍ അണ്‍സോള്‍ഡ് ആയി. രണ്ട് കോടിയായിരുന്നു സ്മിത്തിന്റെ അടിസ്ഥാന വില !
വനിന്ദു ഹസരംഗയെ 1.50 കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരബാദും രചിന്‍ രവീന്ദ്രയെ 1.80 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സും സ്വന്തമാക്കി
ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനെ സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരബാദ്. 20.50 കോടിക്കാണ് ഓസ്‌ട്രേലിയയ്ക്ക് ആറാം ലോകകപ്പ് നേടികൊടുത്ത കമ്മിന്‍സിനെ ഹൈദരബാദ് സ്വന്തം കൂടാരത്തില്‍ എത്തിച്ചത്. നായകസ്ഥാനം കൂടി ലക്ഷ്യമിട്ടാണ് ഹൈദരബാദ് കമ്മിന്‍സിനായി ഇത്ര വലിയ തുക ചെലവഴിച്ചത്.
ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജെറാള്‍ഡ് കോട്‌സീ അഞ്ച് കോടിക്ക് മുംബൈ ഇന്ത്യന്‍സില്‍
ഹര്‍ഷല്‍ പട്ടേലിനെ 11.75 കോടി പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി
ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍, 14 കോടിയാണ് ചെന്നൈ മിച്ചലിന് വേണ്ടി ചെലവഴിച്ചത്
ക്രിസ് വോക്‌സ് 4.20 കോടിക്ക് പഞ്ചാബ് കിങ്‌സില്‍
ശര്‍ദുല്‍ താക്കൂറിനെ നാല് കോടിക്ക് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്
അസ്മത്തുള്ള ഒമര്‍സായി ഗുജറാത്ത് ടൈറ്റന്‍സില്‍, 50 ലക്ഷം
കെ.എസ്.ഭരത് 50 ലക്ഷത്തിനു കൊല്‍ക്കത്തയില്‍
കുശാല്‍ മെന്‍ഡിസ്, ഫിലിപ് സാല്‍ട്ട് എന്നിവര്‍ അണ്‍സോള്‍ഡ്
ചേതന്‍ സക്കരിയ 50 ലക്ഷത്തിനു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍
ശിവം മാവിയെ 6.80 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി
ഉമേഷ് യാദവ് 5.80 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സില്‍
ദില്‍ഷന്‍ മധുഷനക 4.60 കോടിക്ക് മുംബൈ ഇന്ത്യന്‍സില്‍
ജയ്‌ദേവ് ഉനദ്കട്ടിനെ 1.60 കോടിക്ക് ഹൈദരബാദ് സ്വന്തമാക്കി
മിച്ചല്‍ സ്റ്റാര്‍ക്കിനെ 24.75 കോടിക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്
ഇത്തവണത്തെ ലേലത്തിനു വേണ്ടി 1166 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് 333 താരങ്ങള്‍ മാത്രം. 214 ഇന്ത്യന്‍ താരങ്ങളും 119 ഓവര്‍സീസ് താരങ്ങളുമാണ് നാളെ ലേലത്തില്‍ ഉണ്ടാകുക. എന്നാല്‍ പത്ത് ടീമുകളിലായി ഒഴിവുള്ളത് 77 സ്ലോട്ടുകള്‍ മാത്രം. അതില്‍ തന്നെ 33 സ്ലോട്ടുകള്‍ ഓവര്‍സീസ് താരങ്ങള്‍ക്ക് വേണ്ടിയാണ്.