Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ വില അദ്ദേഹം അര്‍ഹിക്കുന്നില്ല; ഐപിഎല്‍ താരലേലത്തില്‍ ആര്‍ക്കും വേണ്ടാത്ത താരത്തെ പരിഹസിച്ച് ഗംഭീര്‍

ഈ വില അദ്ദേഹം അര്‍ഹിക്കുന്നില്ല, ഇന്ത്യന്‍ ബോളറെ കണക്കറ്റ് പരിഹസിച്ച് ഗംഭീര്‍

Ishant Sharma
ന്യൂഡല്‍ഹി , ബുധന്‍, 22 ഫെബ്രുവരി 2017 (19:10 IST)
ഐപിഎല്‍ താരലേലത്തില്‍ ഇന്ത്യന്‍ ബോളര്‍ ഇഷാന്ത് ശര്‍മ്മയുടെ അടിസ്ഥാന വിലകേട്ട് അത്ഭുതപ്പെട്ടു പോയെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീര്‍.

ട്വന്റി-20 ക്രിക്കറ്റില്‍ നാല് ഓവര്‍ എറിയാന്‍ ഇത്രയും പണം ആരും മുടക്കില്ല. ഒരിക്കലും ഇഷാന്ത് ഇത്രയും രൂപ അര്‍ഹിച്ചിരുന്നില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഇഷാന്തിന്റെ അടിസ്ഥാന വില ശരിക്കും സര്‍പ്രൈസായിരുന്നു. ഈ വിലയ്‌ക്ക് അദ്ദേഹത്തെ സ്വന്തമാക്കുക എന്നത് മണ്ടത്തരമാണ്. ഇംഗ്ലണ്ട് ഓള്‍ റൌണ്ടര്‍ ബെന്‍‌സ്‌റ്റോക്‍സുമായി താരതമ്യപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ വില ഉയരാന്‍ കാരണമായതെന്നും കൊല്‍ക്കത്ത നായകന്‍ വ്യക്തമാക്കി.

ബെന്‍‌ സ്‌റ്റോക്‍സ് മികച്ച ബോളറും ഫീല്‍‌ഡറുമാണ്. അതിനൊപ്പം മികച്ച ബാറ്റ്‌സ്‌മാനും കൂടിയാണ് അദ്ദേഹമെന്നും ഗംഭീര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐസിസി ഇടപെടണം, ഇത് മുഖത്തേറ്റ അടി; പൊട്ടിത്തെറിച്ച് പീറ്റേഴ്‌സണ്‍