Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎൽ സംപ്രേക്ഷണത്തിനായി കൊമ്പുകോർത്ത് ആമസോണും റിലയൻസും, സംപ്രേക്ഷണാവകാശത്തിന് മുന്നോട്ട് വെയ്ക്കുന്നത് വൻ തുക

ഐപിഎൽ സംപ്രേക്ഷണത്തിനായി കൊമ്പുകോർത്ത് ആമസോണും റിലയൻസും, സംപ്രേക്ഷണാവകാശത്തിന് മുന്നോട്ട് വെയ്ക്കുന്നത് വൻ തുക
, വെള്ളി, 10 ജൂണ്‍ 2022 (17:54 IST)
ഐപിഎൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കാനൊരുങ്ങി മുകേഷ് അംബാനിയും ജെഫ് ബെസോസും. മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പും ജെഫ് ബെസോസിന് ആമസോൺ പ്രൈമുമാണ് സംപ്രേക്ഷണവകാശം സ്വന്തമാക്കാൻ മുൻ നിരയിലുള്ളത്.
 
ജൂൺ 12നാണ് ഐപിഎൽ മീഡിയ റൈറ്റ്സിനുള്ള ലേലം നടക്കുക. സംപ്രേക്ഷണത്തുക 59,000 കോടി രൂപയോളമായി ലേലത്തിൽ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആമസോണിന് പുറമെ ഹോട്ട്സ്റ്റാറാണ് ലേലത്തിൽ മുൻപിലുള്ള മറ്റൊരു ഗ്രൂപ്പ്.
 
2023-2027 വരെ പല രാജ്യങ്ങളിലേക്കുമുള്ള സംപ്രേക്ഷണാവകാശവും ഓൺലൈൻ സ്ട്രീമിങ് അവകാശവും സ്വന്തമാക്കുവാനാണ് ലേലം. 163 ബില്യൺ രൂപയ്ക്ക് 2017ൽ ഹോട്ട്സ്റ്റാറാണ് ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം നേടിയിരുന്നത്. സോണി പിക്ചേഴ്സ്,സീ ഗ്രൂപ്പ് എന്നിവരും ഐപിഎൽ സംപ്രേക്ഷണാവകാശത്തിനുള്ള ലേലത്തിന്റെ മുൻനിരയിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പിൽ ഓസീസ് പിച്ചുകളിൽ പന്ത് അപകടം വിതയ്ക്കും, മുന്നറിയിപ്പുമായി റിക്കി പോണ്ടിങ്