Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിക്ക് ടെന്‍‌ഷനോടു ടെന്‍‌ഷന്‍; കാരണം ‘ആ നാലുപേരും’ ധോണിയും സഞ്ജുവും

കോഹ്‌ലിക്ക് ടെന്‍‌ഷനോടു ടെന്‍‌ഷന്‍; കാരണം ‘ആ നാലുപേരും’ ധോണിയും സഞ്ജുവും

Webdunia
ചൊവ്വ, 24 ഏപ്രില്‍ 2018 (17:31 IST)
ഐപിഎല്‍ മത്സരങ്ങള്‍ രണ്ടുവാരം പിന്നിട്ടപ്പോള്‍ സമ്മര്‍ദ്ദവും ആശയക്കുഴപ്പവും നേരിടുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്കാണ്. തന്റെ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മങ്ങിയ പ്രകടനമല്ല കോഹ്‌ലിയുടെ മനസിനെ ഉലയ്‌ക്കുന്നത്. അത് മഹേന്ദ്ര സിംഗ് ധോണിയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിര്‍ണായക തീരുമാനത്തിലാണ്.

അടുത്ത ലോകകപ്പോടെ ധോണി ഇന്ത്യന്‍ ടീമിനോട് വിടപറയുമെന്നതില്‍ സംശയമില്ല. എന്നാല്‍ മഹി ഉപേക്ഷിച്ചു പോകുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്റെ കസേര ആര്‍ക്കു നല്‍കണമെന്ന കാര്യത്തില്‍ കോഹ്‌ലിക്ക് സമ്മര്‍ദ്ദമുണ്ടാകും.

ദിനേഷ് കാർത്തിക്, വൃദ്ധിമാൻ സാഹ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരുടെ പേരുകള്‍ മാത്രമായിരുന്നു സെലക്‍ടര്‍മാരുടെയും കോഹ്‌ലിയുടെയും ഉള്ളിലുണ്ടായിരുന്നത്. അതില്‍ മുപ്പതു കടന്ന സാഹയോടാണ് ക്യാപ്‌റ്റനും താല്‍‌പ്പര്യം. ഈ പട്ടികയിലും സഞ്ജു സാംസണ്‍ എന്ന പേരുണ്ടായിരുന്നില്ല. എന്നാല്‍, ഈ ഐ പി എല്‍ സീസണില്‍ സഞ്ജു പുറത്തെടുക്കുന്ന മികച്ച പ്രകടനം കോഹ്‌ലിക്ക് സമ്മര്‍ദ്ദമുണ്ടാക്കും.

ആറ് മത്സരങ്ങളില്‍ നിന്നായി 239 റണ്‍സാണ് സഞ്ജു അടിച്ചു കൂട്ടിയത്. ബെസ്‌റ്റ് സ്‌കോറായ 92 റണ്‍സ് കണ്ടെത്തിയതാകട്ടെ കോഹ്‌ലിയുടെ ബാംഗ്ലൂരിനെതിരേയും. അത്രയും മത്സരങ്ങളില്‍ നിന്നും 227 റണ്‍സ് അടിച്ചു കൂട്ടിയ പന്തും ടീം ഇന്ത്യയുടെ വിക്കര്‍ കീപ്പര്‍ സ്ഥാനത്തേക്കുള്ള മത്സര രംഗത്തുണ്ട്. 194 റണ്‍സുമായി കാര്‍ത്തിക്കും ഇരുവര്‍ക്കും പിന്നിലുണ്ട്. കോഹ്‌ലിയുടെ അടുപ്പക്കാരനായ സാഹ ഈ ലിസ്‌റ്റില്‍ പോലുമില്ല എന്നതാണ് ശ്രദ്ധേയം.

സഞ്ജു തുടരുന്ന മികച്ച പ്രകടനത്തെ ദക്ഷിണാഫ്രിക്കയുടെ ബാംഗ്ലൂര്‍ താരം എബി ഡിവില്ലിയേഴ്‌സ് വരെ പ്രശംസിച്ചു. ആര്‍ സി ബി ക്കെതിരെയാണ് പന്തും തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തത്. 48 പന്തില്‍ 85 റണ്‍സാണ് അദ്ദേഹം കണ്ടെത്തിയത്. പന്തിന്റെ ബാറ്റിംഗ് പ്രകടനത്തെ കൈയടിച്ച് പ്രശംസിക്കാനും മത്സരത്തിനിടെ കോഹ്‌ലി മടി കാണിച്ചില്ല.

ഗ്രൌണ്ടിന്റെ എല്ലാ കോണുകളിലേക്കും മികവാര്‍ന്ന തരത്തിലുള്ള ഷോട്ടുകള്‍ കളിക്കാന്‍ കഴിയുന്നു എന്നതാണ് സഞ്ജുവിന്റെ ഹൈലേറ്റ്. ഭയം കൂടാതെ പവര്‍ഫുള്‍ ഷോട്ടുകള്‍ കളിക്കുന്നതിനൊപ്പം സ്‌ട്രൈക്ക് കൈമാറുന്നതിലും കേമനാണ് ഇരുപത്തിമൂന്നുകാരന്‍.

വിക്കറ്റിന് പിന്നില്‍ ധോണിക്കൊപ്പം നില്‍ക്കാന്‍ ഒരു താരത്തിനും കഴിയില്ല. പക്ഷേ, കീപ്പര്‍ സ്ഥാനത്ത് കൂടുതല്‍ കേമന്‍ സഞ്ജുവാണെന്നതില്‍ സംശയമില്ല. മലയാളി താരത്തിന്റെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനവും അതിശയിപ്പിക്കുന്നതാണ്. അതിനാല്‍ വരും നാളുകളില്‍ ടീം ഇന്ത്യയുടെ പടിവാതില്‍ സഞ്ജുവിന് മുന്നില്‍ തുറക്കുമെന്നതില്‍ സംശയമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: ക്യാപ്റ്റന്‍സിക്ക് വേണ്ടി കോടികള്‍ ചെലവഴിക്കണ്ട; മാനേജ്‌മെന്റിനു കോലി ഉറപ്പ് നല്‍കിയിരുന്നു, രാഹുലിനെ വിട്ടത് ഇക്കാരണത്താല്‍ !

ആദ്യം അണ്‍സോള്‍ഡായി, പിന്നാലെ സച്ചിന്റെ കോള്‍ വന്ന് കാണുമെന്ന് ട്രോള്‍, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വീണ്ടും മുംബൈ ഇന്ത്യന്‍സില്‍

പെര്‍ത്തില്‍ ജയിച്ചിട്ടും ഇന്ത്യക്ക് 'തലവേദന'; രോഹിത്തിനു വേണ്ടി രാഹുല്‍ മാറികൊടുക്കണം !

Rajasthan Royals 2025: സംഗക്കാര കെട്ടിപ്പടുത്ത ടീമിനെ ദ്രാവിഡ് വന്ന് നിലത്തിട്ടു, ആർക്കെങ്കിലും പരിക്ക് പറ്റിയാൽ സഞ്ജുവും ടീമും തവിട് പൊടി

വിഷ്ണു വിനോദിന് ശേഷം മറ്റൊരു മലയാളി കൂടി മുംബൈ ഇന്ത്യൻസ് ടീമിൽ, ആരാണ് മലപ്പുറത്തുകാരൻ വിഗ്നേഷ്

അടുത്ത ലേഖനം
Show comments