കഴിഞ്ഞ ദിവസം നടന്ന മുബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബംഗളുരു മത്സരത്തിൽ കടുത്ത തോൽവി ബംഗളൂരു ഏറ്റുവാങ്ങിയെങ്കിലും ബറ്റിങ്ങുകൊണ്ട് കളിയിൽ മികവു പുലർത്തിയത് ബംഗളൂരു ക്യാപ്റ്റൻ വിരാട് കോഹ്‌ലി ആയിരുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളിലെ കനത്ത പരാജയത്തിന് മുംബൈ ഇന്ത്യൻസ് സ്വന്തം തട്ടകത്തിൽ മറുപടി നൽകിയപ്പോൾ റോയൽ ചലഞ്ചേഴ്സിന് പിടിച്ചു നിൽക്കാനായില്ല.
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് രോഹിത് ശർമയിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കോഹ്‌ലിക്കും കൂട്ടർക്കും മികച്ച തുടക്കം കണ്ടെത്താനായെങ്കിലും അതു തുടർന്നു കൊണ്ടുപോകാൻ ടീമിനായില്ല. വിക്കറ്റുകൾ ഓരോന്നായി നഷ്ടമായത് ടീമിനെ കടുത്ത പ്രതിസന്ധിയിലാകി.
പക്ഷേ കോഹ്‌ലി പൊരുതി നിന്നു 62 പന്തിൽ നിന്നും നാല് സിക്‌സറുകളും ഏഴ് ബൗണ്ടറികളും പായിച്ച് 92 റൺസുമായി കോഹ്‌ലി പുറത്താകാതെ നിന്നു. എന്നിട്ടും ടീമിനു വിജയം കാണാനായില്ല.
കളിയിലെ ഈ മികച്ച പ്രകടനം അദ്ദേഹത്തെ ഓറഞ്ച് ക്യാപ്പിന് അർഹനാക്കി എന്നാൽ ഈ തൊപ്പി ഞാനിപ്പോൾ അർഹിക്കുന്നില്ല എന്നതായിരുന്നു കോഹ്‌ലിയുടെ മറുപടി. ഇതണിയുന്നതിൽ താനിപ്പോൾ. സന്തോഷിക്കുന്നില്ല എന്നും കോഹ്‌ലി പറഞ്ഞു. മത്സരത്തിൽ പരാജയപ്പെട്ടതിന്റെ നിരാശ മുഴുവൻ വെളിവാകുന്നതായിരുന്നു താരത്തിന്റെ വക്കുകൾ.