Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐസ്കൂള്‍ ചെന്നൈ സൂപ്പർ കിംഗിസിലേക്ക് തിരിച്ചെത്തുന്നു !; ആവേശമടക്കാന്‍ കഴിയാതെ ആരാധകര്‍

ആരാധകർക്ക് ആവേശം: ധോണി ചെന്നൈ സൂപ്പർ കിംഗിസിലേക്ക് തിരിച്ചെത്തുന്നു

ഐസ്കൂള്‍ ചെന്നൈ സൂപ്പർ കിംഗിസിലേക്ക് തിരിച്ചെത്തുന്നു !; ആവേശമടക്കാന്‍ കഴിയാതെ ആരാധകര്‍
, ബുധന്‍, 25 ഒക്‌ടോബര്‍ 2017 (11:01 IST)
ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർക്കൊരു സന്തോഷവാര്‍ത്ത. രണ്ട് വർഷത്തെ വിലക്കിന് ശേഷം കളത്തിലെത്തുന്ന ചെന്നെ സൂപ്പർ കിംഗ്സില്‍ ധോണിയടക്കമുള്ള ഒറ്റുമിക്ക താരങ്ങളുമുണ്ടായിരിക്കുമെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് 
 
വിലക്കിനു ശേഷം ഐ.പി.എല്ലിലേക്ക് തിരിച്ചെത്തുന്ന രാജസ്ഥാൻ റോയൽസിനും ചെന്നൈ സൂപ്പർ കിംഗ്സിനും  രണ്ടു വർഷം മുമ്പ് തങ്ങൾക്കുവേണ്ടി കളിച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിന് ഐ പി എൽ ഗവേണിംഗ് കൗൺസിൽ അനുമതി നൽകിയതോടെയാണ് ഇപ്പോള്‍ ഈ അവസരം തെളിഞ്ഞത്.
 
ഇതോടെ ഫ്രഞ്ചൈസികൾ തയ്യാറാകുകയാണെങ്കില്‍ അടുത്ത സീസണിൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണി ചെന്നൈ ടീമിൽ തിരിച്ചെത്തും. മിനിമം മൂന്ന് താരങ്ങളെ മാത്രമാണ് പുനെ, ഗുജറാത്ത് ടീമുകളിൽ നിന്ന് തിരികെ വിളിക്കാന്‍ കഴിയുമ. അതിൽ ഒരു ഇന്ത്യൻ താരവും രണ്ടു വിദേശ താരങ്ങളുമായിരിക്കും ടീമിൽ ഉണ്ടാവുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലി അമാനുഷികനൊന്നുമല്ല, വെറുമൊരു മനുഷ്യനാണ്; അവനും പരാജയപ്പെടും - മുന്‍‌നായകന്‍ പറയുന്നു