Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്നിൽ മുട്ടുമടക്കി പഞ്ചാബ്

പഞ്ചാബ് മുട്ടുമടക്കി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്നിൽ മുട്ടുമടക്കി പഞ്ചാബ്
, വെള്ളി, 14 ഏപ്രില്‍ 2017 (12:04 IST)
ഐപിഎല്‍ പത്താം സീസണില്‍ പഞ്ചാബും തോല്‍വി വഴങ്ങി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്നിലാണ് പഞ്ചാബ് മുട്ടുകുത്തിയത്. ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സത്തില്‍ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത പഞ്ചാബിനെ തകര്‍ത്തത്. 
 
പഞ്ചാബ് ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 16.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ക്യാപ്റ്റന്‍ ഗംഭീറിനൊപ്പം സുനില്‍ നരൈന്‍ ഓപ്പണ്‍ ചെയ്യാന്‍ എത്തിയപ്പോള്‍ ഏവരും ഒന്ന് അമ്പരന്നു. എന്നാൽ ആ അമ്പരപ്പ് തന്റെ തകർപ്പൻ പ്രകടനത്തിലൂടെ നരൈന്‍ മറികടന്നു. വെറും 18 പന്തില്‍ 37 റണ്‍സെടുത്താണ് നരൈന്‍ എടുത്തത്.
 
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിരയില്‍ ആര്‍ക്കും കാര്യമായി തിളങ്ങാനായില്ല. പലര്‍ക്കും മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. ഇതോടെ മൂന്ന് വീതം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്തയ്ക്കും പഞ്ചാബിനും നാലുപോയിന്റുകള്‍ വീതമായി. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. പഞ്ചാബ് മൂന്നാം സ്ഥാനത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെകുത്താന്‍‌മാരെയാണ് ഞാന്‍ സ്‌നേഹിക്കുന്നതും ആരാധിക്കുന്നതും: വെളിപ്പെടുത്തലുമായി ഗംഭീര്‍ രംഗത്ത്