Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണപ്പെട്ടി കുത്തിനിറച്ച് ബിസിസിഐ; ഐപിഎൽ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്‌ക്ക്

ഐപിഎൽ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യക്ക്; സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്‌ക്ക്

പണപ്പെട്ടി കുത്തിനിറച്ച് ബിസിസിഐ; ഐപിഎൽ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്‌ക്ക്
മുംബൈ , തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (17:14 IST)
സോണി പിക്ചേഴ്സിനെ മറികടന്ന് റെക്കോര്‍ഡ് തുകയ്ക്ക് സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി.16,347.50 കോടി രൂപയ്ക്കാണ് അഞ്ചു വര്‍ഷത്തേക്കുള്ള ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎല്‍) സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത്. 2018മുതൽ 2022വരെയാണ് കരാർ.

ടെലിവിഷന്‍ സംപ്രേഷണത്തിന് പുറമെ ഡിജിറ്റല്‍ സംപ്രേഷണവും സ്റ്റാറിന് ലഭിച്ചു. ഇതോടെ  അടുത്ത സീസണ്‍ മുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ ഹോട്ട്‌സ്റ്റാര്‍ വഴി ലൈവ് സ്ട്രീമിംഗ് നടത്തും.

കഴിഞ്ഞ 10 വർഷമായി സോണി പിക്സേഴ്സാണ് ഐപിഎൽ മൽസരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. 2008ൽ ഏകദേശം 8,200 കോടി രൂപയ്ക്കാണ് സോണി പിക്ചേഴ്സ് 10 വർഷത്തേക്ക് കരാർ സ്വന്തമാക്കിയത്.

24 കമ്പനികളാണ് ലേലത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തുവന്നത്. ടെൻഡർ സമർപ്പിക്കേണ്ട സമയത്ത് 14 കമ്പനികള്‍ മാത്രമാണ് രംഗത്തുണ്ടായത്. അവസാന റൌണ്ടില്‍  സ്റ്റാർ ഇന്ത്യ, സോണി പിക്ചേഴ്സ് എന്നിവരെ ബിസിസിഐ തെരഞ്ഞെടുക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കാമുകി ബോളിവുഡ് സുന്ദരിയോ ?; സംഭാഷണങ്ങള്‍ പുറത്ത്!