Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്ലിൽ സഞ്ജുവിനുള്ളത് 162 സിക്സർ, തൊട്ടുമുന്നിൽ കെ എൽ രാഹുൽ, റെയ്നയ്ക്കും സഞ്ജു ഭീഷണി

ഐപിഎല്ലിൽ സഞ്ജുവിനുള്ളത് 162 സിക്സർ, തൊട്ടുമുന്നിൽ കെ എൽ രാഹുൽ, റെയ്നയ്ക്കും സഞ്ജു ഭീഷണി
, ബുധന്‍, 5 ഏപ്രില്‍ 2023 (18:46 IST)
ഐപിഎല്ലിൽ രാജസ്ഥാൻ്റെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലാണ് മലയാളി താരമായ സഞ്ജു സാംസണിൻ്റെ സ്ഥാനം. നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും മികച്ച പ്രകടനമാണ് കഴിഞ്ഞ കുറച്ച കാലങ്ങളായി സഞ്ജു കാഴ്ചവെയ്ക്കുന്നത്. കൂറ്റൻ സിക്സറുകൾ പറത്താൻ കഴിവുള്ള സഞ്ജു ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരങ്ങളുടെ പട്ടികയിൽ പതിനാലാം സ്ഥാനത്താണ്. എന്നാൽ ഈ സീസൺ അവസാനിക്കുന്നതോടെ ലിസ്റ്റിലെ ആദ്യ പത്തിലെത്താനുള്ള സാധ്യതയാണ് സഞ്ജുവിൻ്റെ മുന്നിൽ തെളിയുന്നത്.
 
നിലവിൽ 282 മത്സരങ്ങളിൽ നിന്നും 162 സിക്സറുകൾ പറത്തിയ സഞ്ജു സാംസൺ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ പതിനാലാമതാണ്.  നിലവിൽ 162 സിക്സുകളുള്ള സഞ്ജുവിന് ഈ സീസൺ അവസാനിക്കുന്നതോടെ ലിസ്റ്റിൽ ആദ്യ പത്തിൽ എത്താൻ സാധിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  ഇതിനായി ഈ സീസണീൽ 20 സിക്സുകൾ മാത്രമാണ് സഞ്ജുവിന് ആവശ്യമായത്.
 
329 മത്സരങ്ങളിൽ നിന്നും 165 സിക്സുകളുള്ള കെ എൽ രാഹുൽ, 351 മത്സരങ്ങളിൽ നിന്നും 167 സിക്സുള്ള അമ്പാട്ടി റായിഡു എന്നിവരാണ് സഞ്ജുവിന് തൊട്ടുമുന്നിലുള്ളത്. നിലവിലെ ഫോമിൽ ഈ താരങ്ങളെ സിക്സടിയിൽ മറികടക്കാൻ സഞ്ജുവിനാകും. അങ്ങനെയെങ്കിൽ 182 സിക്സുകളുമായി ലിസ്റ്റിൽ പത്താമതുള്ള റോബിൻ ഉത്തപ്പയെ സഞ്ജു ഈ സീസണിൽ തന്നെ മറികടന്നേക്കും.
 
405 മത്സരങ്ങളിൽ നിന്നും 357 സിക്സുകളുമായി ക്രിസ് ഗെയ്‌ലാണ് സിക്സ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതുള്ളത്. 251 സിക്സുമായി എബി ഡിവില്ലിയേഴ്സ് രണ്ടാമതും 240 സിക്സുമായി രോഹിത് ശർമ മൂന്നാം സ്ഥാനത്തുമാണ്. 232 സിക്സുള്ള ധോനി,223 സിക്സുകളുള്ള വിരാട് കോലി,203 സിക്സുകളുള്ള സുരേഷ് റെയ്ന എന്നിവരാണ് പട്ടികയിലെ മറ്റ് ഇന്ത്യക്കാർ. സഞ്ജു ഈ സീസണിൽ 29 സിക്സുകൾ നേടുകയാണെങ്കിൽ ഈ സീസണിൽ തന്നെ ലിസ്റ്റിൽ സുരേഷ് റെയ്നയ്ക്ക് പിന്നിലായി എട്ടാമതെത്താൻ താരത്തിനാകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹർഭജൻ ഉറ്റ സുഹൃത്തെന്ന് ശ്രീശാന്ത്, അന്ന് കിട്ടിയതെല്ലാം മറന്നോയെന്ന് സെവാഗിൻ്റെ ചോദ്യം