വരാനിരിക്കുന്ന ഐപിഎൽ താരലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിക്കാൻ പോകുന്നത് ന്യൂസിലൻഡിൻ്റെ രചിൻ രവീന്ദ്രയ്ക്കും ദക്ഷിണാഫ്രിക്കയുടെ ജെറാൾഡ് കൂട്സിയ്ക്കുമായിരിക്കുമെന്ന് ഇന്ത്യൻ താരമായ രവിചന്ദ്ര അശ്വിൻ. ഐസിസി ലോകകപ്പിൽ തകർപ്പൻ പ്രകടനങ്ങളാണ് ഇരുതാരങ്ങളും നടത്തിയത്.
ലോകകപ്പിൽ 3 സെഞ്ചുറികൾ ഉൾപ്പടെ 578 റൺസാണ് 23ക്കാരനായ രചിൻ രവീന്ദ്ര അടിച്ചെടുത്തത്. കൂടാതെ 5 വിക്കറ്റുകളും താരം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ താരമായ കൂട്സിയാവട്ടെ ലോകകപ്പിൽ കളിച്ച 8 മത്സരങ്ങളിൽ നിന്നും 20 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. രചിൻ ടി20 ഏറെ കളിച്ചിട്ടുണ്ട് എന്നതിനാലും ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തിയത് കൊണ്ടും രചിന് വേണ്ടി ഒട്ടേറെ ടീമുകൾ രംഗത്തെത്തുമെന്ന് അശ്വിൻ പറയുന്നു. കൂറ്റ്സിയ്ക്കും ലോകകപ്പിലെ മിന്നുന്ന പ്രകടനം തുണയാകുമെന്നാണ് അശ്വിൻ പറയുന്നത്.