ഇത്തവണ ഐപിഎൽ മത്സരങ്ങൾ വൈകിയേക്കും, കാരണമിതാണ്

അഭിറാം മനോഹർ

ശനി, 15 ഫെബ്രുവരി 2020 (11:16 IST)
അടുത്ത മാസം 29ആം തിയതി മുതൽ നടക്കാനിരിക്കുന്ന ഐ പി എൽ സീസൺ അൽപ്പം കൂടി വൈകിയേക്കുമെന്ന് സൂചന. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുന്ന സമയത്ത് തന്നെ ഐസിസിയുടെ ബോർഡ് മീറ്റിംഗ് നടക്കാനിരിക്കുന്നതാണ് ഇതിന് കാരണം. ഐപിഎൽ സീസൺ പരിഗണിച്ച് ഐസിസി ബോർഡ് മീറ്റിംഗ് മാറ്റിവെക്കണമെന്ന് ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഐസിസി അത് തള്ളികളയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
 
അടുത്തമാസം 26 മുതൽ 29 വരെയാണ് ഐസിസിയുടെ ബോർഡ് മീറ്റിംഗ് നടക്കുന്നത്. 29ആം തിയതി തന്നെയാണ് ഐപിഎൽ മത്സരങ്ങളും ആരംഭിക്കുന്നത്. ഐസിസി ബോർഡ് മീറ്റിംഗിനുള്ള തീരുമാനം ഓഗസ്റ്റിലെ എടുത്തിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ബോർഡ് മീറ്റിംഗിനായി എത്തുന്നതിനാൽ തന്നെ ഐസിസി മീറ്റിംഗ് മാറ്റിവെക്കാൻ സാധ്യത കുറവാണ്. അതിനാൽ തന്നെ മീറ്റിംഗ് പരിഗണിച്ചുകൊണ്ട് ഐപിഎൽ മത്സരങ്ങളുടെ ഉദ്‌ഘാടന തിയതി കുറച്ച് നീട്ടിവെക്കേണ്ടി വരും. മത്സരക്രമങ്ങൾ എങ്ങനെയാവണമെന്ന് തീരുമാനിക്കാനായി ഐസിസിയുടെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ബിസിസിഐ അധികൃതർ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അന്നത്തെ ഇരട്ടസെഞ്ചുറിക്ക് സഹായിച്ചത് കോലിയുടെ ഉപദേശം, രഹസ്യം വെളിപ്പെടുത്തി മായങ്ക് അഗർവാൾ