Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിൽ സഞ്ജുവിന് എട്ടിന്റെ പണി, രണ്ടാം പാദത്തിൽ കളിക്കാനില്ലെന്ന് ബട്ട്‌ലർ

Webdunia
ചൊവ്വ, 22 ജൂണ്‍ 2021 (21:31 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം പാദമത്സരങ്ങൾ സെപ്‌റ്റംബർ 19ന് പുനരാരംഭിക്കാനിരിക്കെ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് കടുത്ത തിരിച്ചടി. രാജസ്ഥാന്റെ ബാറ്റിങ് നെടന്തൂണായ ജോസ് ബട്ട്‌ലർ രണ്ടാം പാദ ഐപിഎൽ മത്സരങ്ങളിൽ കളിക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
 
ഇംഗ്ലണ്ട് താരമായ ജോസ് ബട്‌ലര്‍ കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലാണ് രണ്ടാം പാദം കളിക്കാനുണ്ടാകില്ലെന്ന് വ്യക്തമാക്കിയത്. ഐപിഎൽ സമയത്ത് ഇം‌ഗ്ലണ്ടിന് അന്താരാഷ്ട്ര മത്സരമുണ്ടെന്നും ഐപിഎല്ലിനേക്കാൾ പ്രാധാന്യം അതിനാണ് നൽകുന്നതെന്നും ബട്ട്‌ലർ പറഞ്ഞു. ഐപിഎല്ലിനനുസരിച്ച് ക്രിക്കറ്റ് ഷെഡ്യൂൾ മാറ്റില്ലെന്ന് നേരത്തെ തന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.
 
‌മത്സരങ്ങളുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് മുന്നോട്ട് പോവുകയാണെങ്കിൽ അത് ഏറ്റവും ബാധിക്കുക സഞ്ജു നയിക്കുന്ന രാജസ്ഥൻ റോയൽസിനെയായിരിക്കും. ജോഫ്രെ ആർച്ചർ, ബെൻ സ്റ്റോക്‌സ്,ബട്ട്‌ലർ,ലിവിൻസ്റ്റൺ തുടങ്ങി രാജസ്ഥാന്റെ പ്രധാനവിദേശതാരങ്ങളെല്ലാം തന്നെ ഇംഗ്ലണ്ടുകാരാണ്. 
 
ഇംഗ്ലണ്ടിനെക്കൂടാതെ ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ താരങ്ങളുടെ പങ്കാളിത്തവും സംശയമാണ്.ഇതോടെ ഐപിഎൽ മത്സരങ്ങളുടെ പകിട്ട് കുറയുമെന്ന് ഉറപ്പായിരിക്കുകയാണ്.സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15വരെ യുഎഇയിൽ ആയിരിക്കും ഐപിഎൽ മത്സരങ്ങൾ നടക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Argentina vs Chile: അല്‍വാരസ് ഗോളില്‍ അര്‍ജന്റീന; ലോകകപ്പ് കാണാതെ ചിലെ പുറത്തേക്ക്

അഴിച്ചുപണി തുടങ്ങി ഗോയങ്ക, ലഖ്നൗ ടീമിൽ നിന്നും സഹീർ ഖാൻ പുറത്തേക്ക്..

Spain vs France: ലാമിൻ യമാലിനെതിരെ ഡെംബെലെ, നേഷൻസ് ലീഗ് സെമിയിൽ ഇന്ന് കരുത്തരുടെ പോരാട്ടം

Portugal vs Germany: ജർമനിയെ തകർത്ത് പോർച്ചുഗൽ നേഷൻസ് ലീഗ് ഫൈനലിൽ, സ്പെയിനോ, ഫ്രാൻസോ?, എതിരാളികളെ ഇന്നറിയാം

അടുത്ത ലേഖനം
Show comments