Webdunia - Bharat's app for daily news and videos

Install App

ടി20യിൽ രോഹിത്തും കോലിയും വഴി മാറും, പുതിയ ടീമിൽ പരാഗ് മുതൽ ഹർഷിത് റാണ വരെയുള്ള താരങ്ങൾ

അഭിറാം മനോഹർ
ബുധന്‍, 19 ജൂണ്‍ 2024 (20:04 IST)
ടി20 ലോകകപ്പിന് പിന്നാലെ സിംബാബ്വെയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് റിപ്പോര്‍ട്ട്. വിരാട് കോലി,രോഹിത് ശര്‍മ അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ടി20 ക്രിക്കറ്റില്‍ നിന്നും മാറിനില്‍ക്കുമെന്നും ഏകദിന,ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ മാത്രമാകും ഇനി സീനിയര്‍ താരങ്ങള്‍ കളിക്കുക എന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിക്കുന്നത്.
 
ടി20 ലോകകപ്പിന് പിന്നാലെ നടക്കുന്ന പര്യടനത്തില്‍ 5 ടി20 മത്സരങ്ങളാണ് ഇന്ത്യന്‍ ടീം കളിക്കുക. ലോകകപ്പില്‍ കളിക്കുന്ന പ്രധാനതാരങ്ങളായ ജസ്പ്രീത് ബുമ്ര,മുഹമ്മദ് സിറാജ്,സൂര്യകുമാര്‍ യാദവ്,ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിച്ചേക്കും. ഇതോടെ ഐപിഎല്ലില്‍ തിളങ്ങിയ അഭിഷേക് ശര്‍മ,റിയാന്‍ പരാഗ്,നിതീഷ് കുമാര്‍ റെഡ്ഡീ, പേസര്‍ ഹര്‍ഷിത് റാണ തുടങ്ങിയ താരങ്ങള്‍ക്ക് ടീമില്‍ അവസരം ലഭിക്കും.
 
 ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളായ അഭിഷേക് ശര്‍മ,റിയാന്‍ പരാഗ്,മായങ്ക് യാദവ്,ഹര്‍ഷിത് റാണ,നിതീഷ് കുമാര്‍ റെഡ്ഡി,യാഷ് ദയാല്‍,വിജയ് കുമാര്‍ വൈശാഖ് മുതലായ താരങ്ങളെല്ലാം നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ്. ഇത് സിംബാബ്വെ പര്യടനം മുന്നില്‍ കണ്ടാണ് എന്നാണ് സൂചന. ഐപിഎല്ലില്‍ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണും സിംബാബ്വെ പര്യടനത്തില്‍ ഇടം പിടിച്ചേക്കും. ജൂലൈ 6 മുതലാണ് ഇന്ത്യ- സിംബാബ്വെ പര്യടനം ആരംഭിക്കുന്നത്. ജൂലൈ 7,10,13,14 തീയതികളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

WPL 2025 Auction: വിലപ്പിടിപ്പുള്ള താരമായി സിമ്രാൻ ഷെയ്ഖ്, 16 കാരിയായ ജി കമലാനിയെ മുംബൈ സ്വന്തമാക്കിയത് 1.60 കോടി മുടക്കി

ടീമിലിപ്പോള്‍ തലമുറമാറ്റത്തിന്റെ സമയം, മോശം പ്രകടനത്തിന്റെ പേരില്‍ ആര്‍ക്ക് നേരെയും വിരല്‍ ചൂണ്ടില്ലെന്ന് ബുമ്ര

ഫാന്‍സിന് പിന്നാലെ മാനേജ്‌മെന്റും കൈവിട്ടു, പരിശീലകനെ പുറത്താക്കി ബ്ലാസ്റ്റേഴ്‌സ്

വില്യംസണിന്റെ സെഞ്ചുറിക്കരുത്തില്‍ തിളങ്ങി ന്യൂസിലന്‍ഡ്, ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ വിജയത്തിലേക്ക്

ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, ഞാനത്ര പോര, നന്നായി പ്രവർത്തിക്കുന്നില്ല: ഗ്വാർഡിയോള

അടുത്ത ലേഖനം
Show comments