Webdunia - Bharat's app for daily news and videos

Install App

ഐറിഷ് പര്യടനം: സഞ്ജു വീണ്ടും ടോപ് ഓർഡറിൽ, കഴിവ് തെളിയിക്കാൻ അവസാന അവസരം

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2023 (13:24 IST)
അയര്‍ലന്‍ഡിനെതിരായ ടി20 പര്യടനത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ടോപ് ഓര്‍ഡറില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. വെസ്റ്റിന്‍ഡീസിനെതിരെ മധ്യനിരയില്‍ ഇറങ്ങിയ താരം ബാറ്റ് ചെയ്ത 3 ഇന്നിങ്ങ്‌സുകളിലും പരാജയമായിരുന്നു. 2024ല്‍ ടി20 ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ടി20യില്‍ താരത്തിന് കഴിവ് തെളിയിക്കാന്‍ ലഭിക്കുന്ന അവസാന അവസരമാകും ഇത്.
 
ഏഷ്യാകപ്പിനും ലോകകപ്പിനുമുള്ള ടീം അടുത്ത് തന്നെ പ്രഖ്യാപിക്കും എന്നതിനാല്‍ അയര്‍ലന്‍ഡ് പര്യടനത്തില്‍ തിളങ്ങുക എന്നത് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. വെസ്റ്റിന്‍ഡീസിനെതിരെ 56 സ്ഥാനങ്ങളിലാണ് സഞ്ജുവിനെ കളിപ്പിച്ചത്. ടോപ് ഓര്‍ഡര്‍ താരമായ താരത്തിന്റെ പൊസിഷന്‍ മാറ്റിയത് ടീമിന് ഗുണം ചെയ്തിരുന്നില്ല. 12,7,13 എന്നിങ്ങനെയായിരുന്നു പരമ്പരയില്‍ താരത്തിന്റെ പ്രകടനം. ടോപ് ഓര്‍ഡര്‍ താരമായ സഞ്ജുവിനെ ഫിനിഷര്‍ റോളിലേക്ക് മാറ്റിയത് വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് അയര്‍ലന്‍ഡ് പര്യടനത്തില്‍ താരത്തിന് വീണ്ടും ടോപ് ഓര്‍ഡറില്‍ അവസരം നല്‍കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

അടുത്ത ലേഖനം
Show comments