ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയിക്കണമെങ്കില്‍ ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ താളത്തിലെത്തേണ്ടതുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഓള്‍റൗണ്ടറെന്ന നിലയില്‍ പഴയ മികവിന്റെ പകുതി പോലും ഹാര്‍ദ്ദിക് ഇപ്പോള്‍ കാഴ്ചവെയ്ക്കുന്നില്ലെന്നും എന്നാല്‍ ഇക്കാര്യങ്ങള്‍ ആരും തന്നെ ചര്‍ച്ച ചെയ്യുന്നില്ലെന്നും ആകാശ് ചോപ്ര പറയുന്നു.
നമ്മള്‍ ടി20 പരമ്പരയില്‍ പരാജയപ്പെട്ടു. ഒരു ഏകദിന മത്സരം തോറ്റപ്പോഴും നമ്മള്‍ സഞ്ജു അടക്കമുള്ള യുവതാരങ്ങളെ ക്രൂശിക്കുകയാണ് ചെയ്തത്. എന്നാല്‍ നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മോശം പ്രകടനങ്ങളെ പറ്റി ആരും മിണ്ടുന്നില്ല. അവസാന 10 ഏകദിനത്തില്‍ ഒരൊറ്റ ഇന്നിങ്ങ്‌സിലൊഴികെ എല്ലാം മോശം പ്രകടനമാണ് ഹാര്‍ദ്ദിക് നടത്തിയത്. വെസ്റ്റിന്‍ഡീസിനെതിരെ 52 പന്തില്‍ 70 നേടിയെങ്കിലും ആ കളിയുടെ തുടക്കം മന്ദഗതിയിലായിരുന്നു. ഒരു ഫിനിഷര്‍ എന്ന നിലയില്‍ അവന്റെ സ്ട്രൈക്ക് റേറ്റ് മികച്ചതല്ല. ആകാശ് ചോപ്ര പറയുന്നു. ഈ വര്‍ഷം കളിച്ച 10 ഏകദിന ഇന്നിങ്ങ്‌സുകളില്‍ നിന്നും 31.11 ശരാശരിയില്‍ 280 റണ്‍സാണ് ഹാര്‍ദ്ദിക് നേടിയത്. 97.22 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.