2011 ലെ ലോകകപ്പ് വിജയത്തിന് ശേഷം എന്തുകൊണ്ട് ഇന്ത്യയ്ക്ക് മറ്റൊരു ലോകകപ്പ് സ്വന്തമാക്കാൻ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ പേസ് ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ഇന്ത്യയ്ക്ക് ലോകകപ്പ് നേടാനാവാത്തതിൻ്റെ കാരണം ബൗളിങ് നിരയുടെ ദൗർബല്യമാണെന്നാണ് ഇർഫാൻ്റെ വിലയിരുത്തൽ.
ഇന്ത്യ ശ്രദ്ധ നൽകേണ്ടത് ബൗളിംഗിലാണെന്നാണ് ഇർഫാൻ പറയുന്നത്. ഏതൊക്കെ ബൗളർമാർക്കാണ് അവസരം നൽകേണ്ടത് ബൗളിങ് കൂട്ടുക്കെട്ട് എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് നേരത്തെ തീരുമാനിക്കണം. പിച്ചിൻ്റെ സ്വഭാവത്തെ അടിസ്ഥാനമാക്കിയാവണം ഇത് തീരുമാനിക്കേണ്ടത്. ഫ്ളാറ്റ് പിച്ചാകുമോ എന്നതാണ് പ്രശ്നം. ഫ്ളാറ്റ് പിച്ചുകളിൽ ഇന്ത്യയുടെ ബൗളിങ് നിര വലിയ മികവ് കാണിക്കുന്നില്ല.അവസാന ടി20 ലോകകപ്പിൽ പാകിസ്ഥാനും ഇംഗ്ലണ്ടിനുമെതിരെ ഇന്ത്യ ഏറെ പ്രയാസപ്പെട്ടിരുന്നു.
ഫ്ളാറ്റ് പിച്ചുകളിൽ ഇന്ത്യൻ ബൗളർമാർക്ക് മികച്ച പ്രകടനം നടത്താനാകുന്നില്ല. ഫ്ളാറ്റ് പിച്ചുകളിൽ മികച്ച പ്രകടനം നടത്തുന്ന ബൗളർമാരെയാണ് ഇന്ത്യയ്ക്ക് ആവശ്യം. ഇന്ത്യ അതിന് മുൻതൂക്കം നൽകി മുന്നോട്ട് പോകണമെന്നാണ് അഭിപ്രായം. പേസർമാർക്ക് അവരുടേതായ കഴിവുകളുണ്ട്. അത് മനസിലാക്കി രോഹിത് ടീമിനെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് കരുതുന്നതെന്നും ഇർഫാൻ പറഞ്ഞു.