Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിഷനും കാർത്തികും അകത്തുണ്ട്, അവസരം കാത്ത് സഞ്ജു പുറത്തും, റിഷഭ് പന്തിനെ ഓർമിപ്പിച്ച് പത്താൻ

ഇർഫാൻ പത്താൻ
, ബുധന്‍, 15 ജൂണ്‍ 2022 (14:27 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ മോശം ഫോം തുടരുന്ന ഇന്ത്യൻ നായകൻ റിഷഭ് പന്തിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഇനിയും മികച്ച പ്രകടനം നടത്തായില്ലെങ്കിൽ പന്തിന് ഇന്ത്യൻ ടീമിൽ തുടരുന്നത് ബുദ്ധിമുട്ടാകുമെന്നാണ് ഇർഫാൻ പറയുന്നത്.
 
കെ എൽ രാഹുലിന്റെ അഭാവത്തിൽ നായകസ്ഥാനം ലഭിച്ച പന്ത് ബാറ്ററെന്ന നിലയിൽ മോശം പ്രകടനമാണ് പരമ്പരയിൽ നടത്തുന്നത്. 29, 5,6  എന്നിങ്ങനെയാണ് പരമ്പരയിലെ താരത്തിന്റെ സ്‌കോറുകൾ. നായകനെന്ന നിലയിൽ ഇതിൽ ഒരു മത്സരം മാത്രം വിജയിക്കാൻ പന്തിന് സാധിച്ചിട്ടുള്ളു.
 
ഇപ്പോൾ തന്നെ വിക്കറ്റ് കീപ്പർമാരായ ദിനേശ് കാർത്തിക്,ഇഷാൻ കിഷൻ എന്നിവർ ടീമിലുണ്ട്. ഒരു അവസരം കാത്ത് സഞ്ജു സാംസൺ പുറത്ത് കാത്തിരിക്കുന്നു. വിക്കറ്റ് കീപ്പറാകാൻ കഴിവുള്ള കെഎൽ രാഹുലും ടീമിലെ അംഗമാണ്. എന്റെ അഭിപ്രായത്തിൽ ടീമിൽ ഇടം നേടാൻ മികച്ച മത്സരമാണ് നടക്കുന്നത്. മോശം ഫോമിൽ ഏറെകാലം പന്തിന് ഇന്ത്യൻ ടീമിൽ പിടിച്ചുനിൽക്കാനാകില്ല. ഇർഫാൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈയ്ക്ക് വേണ്ടി ധോണി ചെയ്യുന്നത് രാജസ്ഥാന് വേണ്ടി ചെയ്യും : റിയാൻ പരാഗ്