Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണി മാത്രമല്ല, ഹിറ്റ്‌മാനും കൂളാണ്! കോഹ്ലിയുടെ പിഴവുകൾ ഇങ്ങനെ

ഇക്കാര്യത്തിൽ കോഹ്ലി പരാജിതൻ, ഹിറ്റ്മാൻ ഹീറോ!

ധോണി മാത്രമല്ല, ഹിറ്റ്‌മാനും കൂളാണ്! കോഹ്ലിയുടെ പിഴവുകൾ ഇങ്ങനെ
, ചൊവ്വ, 23 ജൂലൈ 2019 (16:14 IST)
ലോകകപ്പിൽ ഇംഗ്ലണ്ടിലെ മണ്ണിൽ നിന്നും വെറും കൈയ്യോടെയാണ് ഇന്ത്യ മടങ്ങിയത്. ഇന്ത്യൻ താരങ്ങളേയും ക്രിക്കറ്റ് ആ‍രാധകരേയും ഒരുപോലെ നിരാശരാക്കിയ ദിനങ്ങളായിരുന്നു കഴിഞ്ഞ് പോയത്. തോൽ‌വിയുടെ ഉത്തരവാദിത്വം താനെറ്റെടുക്കുകയാണെന്ന് കളിക്ക് ശേഷം ഉപനായകൻ രോഹിത് ശർമ പറഞ്ഞിരുന്നു. അതാണ് ഒരു നായകന്റെ കടമയെന്ന് ക്രിക്കറ്റ് ആരാധകരും വാദിച്ചു. 
 
നായകൻ വിരാട് കോഹ്ലിയും രോഹിതും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇന്ത്യയുടെ പരാജയത്തിനു കാരണമായിട്ടുണ്ടെന്നാണ് പരക്കെയുള്ള ആരോപണം. ഇതോടെ കോഹ്ലിയെ മാറ്റി രോഹിതിനെ നായകനാക്കണമെന്ന് പലരും മുറവിളി കൂട്ടി. 
 
എന്നാൽ, വിൻഡീസ് പര്യടനത്തിനിറങ്ങുന്ന മൂന്ന് ടീമിനേയും നയിക്കുന്നത് കോഹ്ലി തന്നെയാണ്. ഇതോടെ കോഹ്ലിയേക്കാൾ മികച്ചത് രോഹിത് ആണെന്ന വാദം ശക്തമാകുന്നു. ലോകകപ്പിൽ കോഹ്ലിയുടെ ചില തീരുമാനങ്ങള്‍ ഇന്ത്യക്കു തിരിച്ചടിയായിരുന്നു. ഇതൊക്കെ കണക്കെടുത്താൽ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നായകനായി വരേണ്ടതും ഹിറ്റ്മാനാണെന്നാണ് രോഹിത് ഗ്യാങ് പറയുന്നത്.  
 
ഒരു നായകനെന്ന നിലയിൽ രോഹിതിന് ശോഭിക്കാൻ കഴിയുമെന്നും ധോണിയുടെ ‘ക്യാപ്റ്റൻ’ പാത പിന്തുടരാൻ മികച്ചത് ഹിറ്റ്മാൻ ആണെന്നുമാണ് കണ്ടെത്തൽ. ടീമിലെ താരങ്ങൾക്ക് നൽകുന്ന പിന്തുണയിൽ പോലും രോഹിത് കോഹ്ലിയേക്കാൾ ഒരുപാട് വ്യത്യസ്തനാണ്. ഒരു യുവതാരത്തെ ടീമിലെടുത്താൻ അയാളെ പെട്ടന്ന് ഒഴിവാക്കാതെ പരമാവധി അവസരം നൽകി അയാളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന കാര്യത്തിൽ രോഹിത് കേമനാണ്. 
 
മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് കഴിഞ്ഞ രണ്ടു സീസണുകളിലായി മോശമല്ലാത്ത പ്രകടനം നടത്തിയ മായങ്ക് മര്‍ക്കാണ്ഡെയും രാഹുല്‍ ചഹറും ഇതിനുദാഹരണമാണ്. കളിക്കിടെ സമ്മർദ്ദം ഉണ്ടാകുമ്പോൾ കോഹ്ലി പതറാറുണ്ട്. അദ്ദേഹത്തിനത് മറയ്ക്കാൻ കഴിയാറില്ല. എന്നാൽ, ഇവിടെയും ഹിറ്റ്മാൻ വ്യത്യസ്തനാണ്. ധോണിയെ പോലെ ഹിറ്റ്മാൻ കൂൾ ആണ്. സമ്മർദ്ദ ഘട്ടങ്ങൾ വളരെ കൂളായി തന്നെയാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്.  
 
ഡെത്ത് ഓവറുകളില്‍ ബൗള്‍ ചെയ്യുന്ന താരവുമായി കോലി ചർച്ചകൾ നടത്തുന്നത് കാണാറില്ല. എന്നാൽ, രോഹിത് ഓരോ സമയവും ചർച്ച ചെയ്ത് വേണ്ട ഉപദേശങ്ങൾ നൽകുന്നത് കാണാം. ഫീല്‍ഡിങിലും ഇടയ്ക്കിടെ അദ്ദേഹം മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. ഏതു തരത്തിലുള്ള ലൈനപ്പാണ് മല്‍സരത്തില്‍ വേണ്ടതെന്ന കാര്യത്തിലും കൃത്യമായ ധാരണയുള്ള ക്യാപ്റ്റനാണ് രോഹിത്. ആരൊക്കെ, ഏതൊക്കെ റോളുകളില്‍ കളിക്കണമെന്ന കാര്യത്തിൽ ഹിറ്റ്മാന് ഉറച്ച ധാരണയുണ്ടാകും.
 
പറയുന്നതേ പ്രവൃത്തിക്കൂ എന്നൊരു പ്രകൃതക്കാരനാണ് രോഹിത്. ധോണി മുന്‍നിരയില്‍ ബാറ്റ് ചെയ്യുന്നതാണ് ഉചിതമെന്ന് പറഞ്ഞിട്ടുള്ള രോഹിത് താന്‍ നായകനായപ്പോഴെല്ലാം അതു തന്നെയാണ് ചെയ്തിട്ടുള്ളതും. എന്നാൽ, വിരാട് അങ്ങനെയല്ല വാര്‍ത്താസമ്മേളനത്തില്‍ ഒരു കാര്യം പറയുകയും കളിക്കളത്തില്‍ മറ്റൊരു തീരുമാനവും എടുക്കുന്ന ആളാണ് കോഹ്ലി. ഇതൊക്കെ കൊണ്ടാണ് കോഹ്ലിയേക്കാൾ മികച്ച നായകൻ രോഹിത് ആണെന്ന് വിമർശകർ പോലും പറയുന്നത്. മറ്റൊരു ധോണിയെ രോഹിതിലെ ക്യാപ്റ്റനിൽ കാണാമെന്നാണ് ഇവരുടെ പക്ഷം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെവാഗ് അടക്കമുള്ള വമ്പന്മാരുടെ നീണ്ടനിര; ഇവരിലാരാകും ഇന്ത്യയുടെ പരിശീലകന്‍ ?