തീർന്നിട്ടില്ല രാമാ, എഴുതിതള്ളിയവരുടെ വായടപ്പിച്ച് രണ്ട് വാക്ക് മാത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് ഇഷാൻ കിഷൻ

അഭിറാം മനോഹർ
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (17:56 IST)
Ishan Kishan
പരിക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ ദുലീപ് ട്രോഫിയിലെ സെഞ്ചുറി പ്രകടനം കൊണ്ട് എതിരാളികളുടെ വായടപ്പിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരമായ ഇഷാന്‍ കിഷന്‍. ഇന്ത്യ ബിക്കെതിരായ മത്സരത്തിലാണ് ഇന്ത്യ സി താരമായ ഇഷാന്‍ കിഷന്‍ സെഞ്ചുറി സ്വന്തമാക്കിയത്. ഏകദിനശൈലിയില്‍ ബാറ്റ് വീശിയ താരം 126 പന്തില്‍ 111 റണ്‍സുമായി പുറത്താവുകയായിരുന്നു. രണ്ടിന് 97 എന്ന നിലയില്‍ ക്രീസിലെത്തിയ താരമാണ് ഇന്ത്യന്‍ സിയെ മത്സരത്തില്‍ മികച്ച നിലയിലെത്തിച്ചത്. ഇപ്പോഴിതാ ദുലീപ് ട്രോഫിയിലെ ഈ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ഇഷാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്.
 
താന്‍ ബാറ്റ് ചെയ്യുന്ന ചിത്രത്തിനൊപ്പം അണ്‍ഫിനിഷ്ഡ് ബിസിനസ് എന്നാണ് താരം കുറിച്ചത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇടം നേടാനായില്ലെങ്കിലും സെഞ്ചുറി പ്രകടനത്തോടെ ഇഷാന്‍ കിഷന്‍ ടി20 ടീമില്‍ തിരിചെത്തുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. പരിക്കിനെ തുടര്‍ന്ന് ദുലീപ് ട്രോഫ്യില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ഇഷാന്‍ കിഷന് അവസാന നിമിഷമാണ് ഇന്ത്യന്‍ സി ടീമില്‍ ഇടം ലഭിച്ചത്. നേരത്തെ ഇന്ത്യന്‍ ഡി ടീമിലായിരുന്നു ഇഷാന് ഇടം ലഭിച്ചത്. എന്നാല്‍ താരത്തിനെ പരിക്കേറ്റതോടെ മലയാളി താരം സഞ്ജു സാംസണ് ഇഷാന് പകരം ഡി ടീമില്‍ ഇടം നേടി. ഇതോടെയാണ് ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ സി ടീമിലെത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ishan Kishan (@ishankishan23)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

ടി20 ലോകകപ്പ് ഫൈനലിൽ ഓസീസിനെ കിട്ടണം, 2023ലെ പ്രതികാരം വീട്ടാനുണ്ട്: സൂര്യകുമാർ യാദവ്

Gautam Gambhir: നാട്ടില്‍ ഒരുത്തനും തൊട്ടിരുന്നില്ല, ഗംഭീര്‍ വന്നു കഥ കഴിഞ്ഞു !

Gautam Gambhir: ഏഷ്യാകപ്പും ചാമ്പ്യൻസ് ട്രോഫിയും ഞാനാണ് നേടിതന്നത്, തോൽവിയിലും ന്യായീകരണം

World Test Championship: കളി തോറ്റു, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ പാകിസ്ഥാനും പിന്നിലായി ഇന്ത്യ

അടുത്ത ലേഖനം
Show comments