Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുലീപ് ട്രോഫിയിൽ ക്യാപ്റ്റൻ കൂളാകാൻ സൺ ഗ്ലാസുമിട്ട് വന്ന ശ്രേയസ് ഡക്കായി മടങ്ങി, സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

Shreyas Iyer

അഭിറാം മനോഹർ

, വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (13:20 IST)
Shreyas Iyer
ഇന്ത്യന്‍ എ ടീമിനെതിരായ ദുലീപ് ട്രോഫി മത്സരത്തിലും നിരാശപ്പെടുത്തി ഇന്ത്യന്‍ ഡി നായകന്‍ ശ്രേയസ് അയ്യര്‍. ആദ്യ മത്സരത്തില്‍ 9, 54 എന്നിങ്ങനെയായിരുന്നു ശ്രേയസിന്റെ സ്‌കോറുകള്‍. രണ്ടാം മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരെഞ്ഞെടുത്ത ഇന്ത്യന്‍ ഡി മായങ്ക് അഗര്‍വാളിന്റെ ഇന്ത്യന്‍ എ ടീമിനെ 290 റണ്‍സിന് പുറത്താക്കിയിരുന്നു.
 
 എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ഡി ടീമിന് 55 റണ്‍സെടുക്കുന്നതിനിടയില്‍ 4 വിക്കറ്റുകള്‍ നഷ്ടമായി. നായകന്‍ ശ്രേയസ് അയ്യര്‍ മത്സരത്തില്‍ പൂജ്യനായാണ് പുറത്തായത്. മത്സരത്തില്‍ സണ്‍ ഗ്ലാസുമിട്ടാണ് ശ്രേയസ് കളിക്കാനിറങ്ങിയത്. പൂജ്യത്തിന് താരം പുറത്തായതിന് പിന്നാലെ ശ്രേയസിന്റെ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 7 പന്തുകള്‍ നേരിട്ട ശേഷമാണ് റണ്‍സൊന്നും നേടാതെ താരം മടങ്ങിയത്.
 
 പൂജ്യനായി മടങ്ങിയതിന് പിന്നാലെയാണ് ശ്രേയസിന്റെ കൂള്‍ ലുക്ക് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. 100 രൂപയുടെ കണ്ണടയാണെന്ന് തോന്നുന്നു ശ്രേയസിന്റേത് ഫാഷന്‍ ഷോ ആണെന്ന് കരുതി ടെസ്റ്റ് കളിക്കാന്‍ വന്ന ശ്രേയസ് ഡക്കായി തുടങ്ങി നിരവധി കമന്റുകളാണ് ശ്രേയസിന്റെ ചിത്രങ്ങള്‍ക്കൊപ്പം പ്രചരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sanju Samson: വന്നതും പോയതും അറിഞ്ഞില്ല ! ദുലീപ് ട്രോഫി അരങ്ങേറ്റത്തില്‍ സഞ്ജു അഞ്ച് റണ്‍സിനു പുറത്ത്