ഏകദിനത്തിൽ തുടർച്ചയായി 3 അർധസെഞ്ചുറി. എലൈറ്റ് പട്ടികയിൽ വെങ്സർക്കാരിനും ധോനിക്കുമൊപ്പമെത്തി ഇഷാൻ

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2023 (14:12 IST)
ഏഷ്യാകപ്പ്, ലോകകപ്പ് ടൂര്‍ണമെന്റുകള്‍ അടുത്തെത്തിയതിനാല്‍ തന്നെ യുവതാരങ്ങള്‍ക്ക് ഏറെ നിര്‍ണായകമായ പരമ്പരയായിരുന്നു വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര.പരമ്പരയിലെ പ്രകടനം കൊണ്ട് അവസരം മുതലെടുത്തത് ടീമിലെ ഓപ്പണര്‍ താരമായ ഇഷാന്‍ കിഷനാണ്. തുടര്‍ച്ചയായ 3 അര്‍ധസെഞ്ചുറികള്‍ നേടിയാണ് ഇഷാന്‍ കിഷന്‍ അവസരം മുതലാക്കിയത്. ഇതോടെ ചുരുക്കം താരങ്ങള്‍ മാത്രമുള്ള എലൈറ്റ് പട്ടികയില്‍ ഇടം നേടാനും കിഷനായി.
 
ആദ്യ രണ്ട് ഏകദിനങ്ങളില്‍ 52 റണ്‍സും 55 റണ്‍സും നേടിയ ഇഷാന്‍ കിഷന്‍ മൂന്നാം ഏകദിനത്തില്‍ 77 റണ്‍സാണ് നേടിയത്. ഇതോടെ ഏകദിനത്തില്‍ 3 മത്സരങ്ങളടങ്ങിയ ദ്വിരാഷ്ട്ര പരമ്പരയിലെ എല്ലാ മത്സരങ്ങളിലും തുടര്‍ച്ചയായി അര്‍ധസെഞ്ചുറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഇഷാന്‍ ഇടം നേടി. ക്രിഷ്ണമാചാരി ശ്രീകാന്ത്, ദിലീപ് വെങ്‌സര്‍ക്കാര്‍,മൊഹമ്മദ് അസ്ഹറുദ്ദീന്‍,എം എസ് ധോനി,ശ്രേയസ് അയ്യര്‍ എന്നിവര്‍ മാത്രമാണ് പട്ടികയില്‍ ഇഷാന്‍ കിഷനൊപ്പമുള്ളത്.
 
ഇതില്‍ കൃഷ്ണമാചാരി ശ്രീകാന്ത്, ദിലീപ് വെങ്‌സര്‍ക്കാര്‍,മൊഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ ശ്രീലങ്കക്കെതിരെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 1982, 1985,1993 വര്‍ഷങ്ങളിലായിരുന്നു താരങ്ങളുടെ റെക്കോര്‍ഡ് പ്രകടനം. 1993 ശേഷം 3 മത്സരങ്ങളില്‍ തുടര്‍ച്ചയായി മറ്റൊരു ഇന്ത്യന്‍ താരം അര്‍ധസെഞ്ചുറി നേടുന്നത് പിന്നീട് 2019ലാണ്. ഓസ്‌ട്രേലിയക്കെതിരെ എം എസ് ധോനിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. പിന്നീട് 2020ല്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യന്‍ താരമായ ശ്രേയസ് അയ്യരും ഈ നേട്ടം സ്വന്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

World Test Championship Point Table: തോല്‍വിയില്‍ എട്ടിന്റെ പണി; പോയിന്റ് ടേബിളില്‍ ശ്രീലങ്കയേക്കാള്‍ താഴെ

'കയറി പോ'; ഇന്ത്യന്‍ താരത്തെ അപമാനിച്ച് പാക് ബൗളറുടെ ആഘോഷപ്രകടനം (വീഡിയോ)

Washington Sundar: 'വിഷമിക്കരുത്, പുതിയ ദൗത്യത്തില്‍ നീ നന്നായി പൊരുതി'; സുന്ദറിനെ ചേര്‍ത്തുപിടിച്ച് ആരാധകര്‍

Temba Bavuma: 'അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ എല്ലാം ചെയ്തു, പക്ഷേ ഞങ്ങള്‍ അവരേക്കാള്‍ നന്നായി മനസിലാക്കി'; തോല്‍വിക്കു പിന്നാലെ 'കുത്ത്'

ഇത് ഗംഭീർ ആവശ്യപ്പെട്ട പിച്ച്, ഈഡൻ ഗാർഡൻസ് തോൽവിയിൽ പ്രതികരിച്ച് ഗാംഗുലി

അടുത്ത ലേഖനം
Show comments