Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഔട്ടായപ്പോള്‍ ക്രീസില്‍ ഇരുന്നു, കലങ്ങിയ കണ്ണുമായി മടക്കം; സെഞ്ചുറി നഷ്ടപ്പെട്ട വിഷമത്തില്‍ ഇഷാന്‍ കിഷന്‍

ഏഴ് റണ്‍സ് അകലെയാണ് ഇഷാന് സെഞ്ചുറി നഷ്ടമായത്

Ishan Kishan disappointment after getting out for 93
, തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (08:35 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലെ മോശം പ്രകടനത്തില്‍ ഏറെ പഴികേട്ട താരമാണ് ഇഷാന്‍ കിഷന്‍. തന്നെ പരിഹസിച്ചവര്‍ക്കെല്ലാം രണ്ടാം ഏകദിനത്തിലെ മികച്ച ഇന്നിങ്‌സ് കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് താരം. 84 ബോളില്‍ 93 റണ്‍സാണ് രണ്ടാം ഏകദിനത്തില്‍ ഇഷാന്‍ കിഷന്‍ നേടിയത്. ഇന്ത്യയുടെ വിജയത്തില്‍ ഇഷാന്‍ കിഷന്റെ ഇന്നിങ്‌സ് നിര്‍ണായകമായി. 
 
ഏഴ് റണ്‍സ് അകലെയാണ് ഇഷാന് സെഞ്ചുറി നഷ്ടമായത്. ലെഗ് സൈഡില്‍ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ ഇഷാന്‍ കിഷന്‍ ക്യാച്ച് ഔട്ട് ആകുകയായിരുന്നു. ഏഴ് റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായത് താരത്തെ വല്ലാതെ തളര്‍ത്തി. ഔട്ടായതിനു പിന്നാലെ നിരാശയോടെ ഇഷാന്‍ ക്രീസില്‍ തല താഴ്ത്തി ഇരുന്നു. അര്‍ഹിച്ച സെഞ്ചുറി നഷ്ടമായതിലുള്ള വിഷമമായിരുന്നു താരത്തിന്. നിറഞ്ഞ കണ്ണുകളോടെയാണ് ഒടുവില്‍ ഇഷാന്‍ കിഷന്‍ കളം വിട്ടത്. സഹതാരങ്ങളെല്ലാം പിന്നീട് ഇഷാന്‍ കിഷനെ ആശ്വസിപ്പിച്ചു. ഗ്രൗണ്ടില്‍ തല താഴ്ത്തി ഇരിക്കുന്ന ഇഷാന്‍ കിഷന്റെ ചിത്രങ്ങള്‍ ക്രിക്കറ്റ് ആരാധകരെ ഏറെ വിഷമിപ്പിക്കുന്നതായിരുന്നു. 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമ്മർദ്ദമാണെങ്കിൽ ഐപിഎൽ കളിക്കേണ്ട : ഇന്ത്യൻ താരങ്ങളോട് കപിൽ ദേവ്